'ക്രിസ്റ്റൽ പെപ്‌സി' വീണ്ടുമെത്തുന്നു; തിരിച്ചുവരവ് പ്രഖ്യാപിച്ച് പെപ്‌സിക്കോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

‘ക്രിസ്റ്റൽ പെപ്‌സി’ വീണ്ടുമെത്തുന്നു; തിരിച്ചുവരവ് പ്രഖ്യാപിച്ച് പെപ്‌സിക്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 01:44 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ‘ദേ പോയി, ദാ വന്നു’ എന്നു പറയുന്നത് പോലെ വിപണിയിലെത്തിയ അതേ വേഗത്തിൽ ഉൽപാദനം നിർത്തിയ പെപ്‌സിക്കോ കമ്പനിയുടെ പാനീയമായിരുന്നു ക്രിസ്റ്റൽ പെപ്‌സി. 1990കളിൽ ആദ്യമായെത്തിയ ക്രിസ്റ്റൽ പെപ്‌സി മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ആരാധകർക്കിടയിലേക്ക് വീണ്ടുമെത്തുകയാണ്.

എന്നാൽ ഇത് വിപണിയിൽ നിന്നും ഉപഭോക്താക്കൾക്ക് വാങ്ങാനാകില്ലെന്നതാണ് പ്രത്യേകത. അതായത് കമ്പനി അധികൃതർ ഒരു കോൺടസ്റ്റ് വച്ചിരിക്കുകയാണ്. അതിൽ വിജയിക്കുന്നവർക്കാണ് ക്രിസ്റ്റൽ പെപ്‌സി ലഭിക്കുക.

ക്രിസ്റ്റൽ പെപ്‌സി ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണെന്നാണ് കമ്പനി പറയുന്നത്. ട്വിറ്ററിൽ നിങ്ങളുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ആ ഫോട്ടോ 1990കളിൽ എടുത്തതായിരിക്കണമെന്നതാണ് നിബന്ധന. ട്വിറ്ററിൽ #ShowUsYour90 എന്ന ടാഗിലാണ് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടത്. ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിൽ 300 എണ്ണം കമ്പനി തിരഞ്ഞെടുക്കും. അവർക്കാണ് ക്രിസ്റ്റൽ പെപ്‌സി ലഭിക്കുക. പെപ്‌സിയുടെ 20 ഔൺസ് ബോട്ടിലാണ് സമ്മാനം.

1992ലാണ് ആദ്യമായി ക്രിസ്റ്റൽ പെപ്‌സി പുറത്തിറങ്ങുന്നത്. എന്നാൽ 1994ന്റെ തുടക്കത്തിൽ തന്നെ അവ വിപണിയിൽ നിന്നും പിൻവലിച്ചു. പെപ്‌സിക്കോ കമ്പനിയിൽ അന്നത്തെ എക്‌സിക്യൂട്ടീവ് ആയിരുന്ന ഡേവിഡ് നൊവാക്ക് ആയിരുന്നു ക്രിസ്റ്റൽ പെപ്‌സിയുടെ ഉപജ്ഞാതാവ്. അദ്ദേഹത്തിനുണ്ടായ ഏറ്റവും മികച്ച ഐഡിയ ആയിരുന്നു ക്രിസ്റ്റൽ പെപ്‌സിയെന്നും പക്ഷേ ഏറ്റവും മോശമായി നടപ്പിലാക്കിയ പദ്ധതിയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ക്ലിയർ സോഡ എന്ന പേരിലും അറിയപ്പെട്ടിരുന്ന ക്രിസ്റ്റൽ പെപ്‌സി വിപണയിൽ വിജയകരമായിരുന്നില്ലെന്ന് വിലയിരുത്തിയാണ് ഉൽപാദനം നിർത്തലാക്കിയത് എങ്കിലും ആരാധകരെ സൃഷ്ടിച്ച പാനീയമായിരുന്നുവെന്നാണ് വിവരം.

Tags: pepsico
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies