നിയമവിരുദ്ധം , റോഹിങ്ക്യൻ മുസ്ലീം അഭയാർത്ഥികളുടെ 3000 കടകൾ ഇടിച്ചു തകർത്ത് ബംഗ്ലാദേശ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിയമവിരുദ്ധം , റോഹിങ്ക്യൻ മുസ്ലീം അഭയാർത്ഥികളുടെ 3000 കടകൾ ഇടിച്ചു തകർത്ത് ബംഗ്ലാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 04:44 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : റോഹിങ്ക്യൻ മുസ്ലീം അഭയാർത്ഥികളുടെ കടകൾ ഇടിച്ചു തകർത്ത് ബംഗ്ലാദേശ് . 3,000 റോഹിങ്ക്യൻ കടകളാണ് “നിയമവിരുദ്ധം” എന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ ബുൾഡോസർ കൊണ്ട് ഇടിച്ചു പൊളിച്ചത് .

രാജ്യത്ത് റോഹിങ്ക്യകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും , അവർ അനധികൃതമായി കടകൾ നടത്തുന്നുണ്ടെന്നും ബംഗ്ലാദേശ് ഡെപ്യൂട്ടി അഭയാർത്ഥി കമ്മീഷണർ ഷംസുദ് ദൗസ പറഞ്ഞു. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം സർക്കാർ സ്വീകരിച്ചതെന്നും ദൗസ വ്യക്തമാക്കി.

അവർക്ക് അഭയകേന്ദ്രങ്ങൾ ആവശ്യമാണ്. ഞങ്ങൾ ഇതിനകം പരിസരത്ത് ഷെഡുകൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട് .എന്നാൽ നിയമവിരുദ്ധമായി ഇവർ സ്ഥാപിക്കുന്ന കടകൾ അനുവദിക്കാനാകില്ലെന്നും ഷംസുദ് ദൗസ പറഞ്ഞു.

റോഹിങ്ക്യൻ അഭയാർഥികൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ദുരിതാശ്വാസ സംഘടനകൾ ഉറപ്പു വരുത്തുന്നുണ്ടെന്നും ഷംസുദ് ദൗസ പറഞ്ഞു. എന്നാൽ തങ്ങൾ ജീവിക്കാൻ പാടുപെടുകയാണെന്നാണ് റോഹിങ്ക്യൻ അംഗങ്ങൾ പറയുന്നത് . റോഹിങ്ക്യൻ കുടുംബങ്ങൾ വലുതാണ്, അവർക്ക് നൽകുന്ന ഭക്ഷണത്തിന്റെ അളവ് കുറവാണ് . കടകളിൽ നിന്നുള്ള വരുമാനത്തെയാണ് പല കുടുംബങ്ങളും ആശ്രയിച്ചിരുന്നത് – റോഹിങ്ക്യൻ കമ്മ്യൂണിറ്റി നേതാവും അവകാശ പ്രവർത്തകനുമായ ഖിൻ മൗംഗ് പറഞ്ഞു.

താൽക്കാലിക കടകൾ തകർത്തത്, അഭയാർഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ചതായാണ് ഖിൻ മൗംഗിന്റെ ആരോപണം .

നിലവിൽ 850,000 റോഹിങ്ക്യൻ സമുദായാംഗങ്ങൾ ബംഗ്ലാദേശിലെ വിവിധ ക്യാമ്പുകളിൽ താമസിക്കുന്നു.റോഹിങ്ക്യൻ അഭയാർഥികളെ കൂടുതൽ ദുർബലരാക്കുന്നതാണ് ഈ പൊളിക്കൽ നടപടിയെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അധികൃതർ പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് സുമാത്ര ദ്വീപിലെ തീരത്ത് ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് തങ്ങളുടെ രാജ്യത്ത് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയിരുന്നു . ഐക്യരാഷ്‌ട്ര സഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറുടെ നിർദ്ദേശമാണ് ഇന്തോനേഷ്യൻ അധികൃതർ അഭ്യർത്ഥന തള്ളിയത്. സ്ത്രീകളും കുട്ടികളും അടക്കം 150 ഓളം ആളുകളുമായാണ് ബോട്ട് എത്തിയത് .

Tags: bangladeshrohingyashops
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies