രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആധികാരിക ജയം : രണ്ടാമിന്നിംഗ്‌സിലെ അലക്ഷ്യമായ ബാറ്റിംഗിൽ ഋഷഭ് പന്തിന് ശകാരം; അസുലഭ അവസരം കളഞ്ഞുകുളിച്ച് ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ആധികാരിക ജയം : രണ്ടാമിന്നിംഗ്‌സിലെ അലക്ഷ്യമായ ബാറ്റിംഗിൽ ഋഷഭ് പന്തിന് ശകാരം; അസുലഭ അവസരം കളഞ്ഞുകുളിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 08:14 am IST
FacebookTwitterWhatsAppTelegram

ജോഹന്നാസ്ബർഗ്: ടെസ്റ്റ് മത്സരങ്ങളിൽ കാണിക്കേണ്ട ജാഗ്രതക്കുറവിന് ഇനി ഇന്ത്യക്ക് സ്വയം പഴിക്കാം. 7 വിക്കറ്റിനാണ് പ്രോട്ടീസ് നിര ഇന്ത്യൻ ബൗളിംഗിനെ നിഷ്പ്രഭമാക്കി പരമ്പരയിൽ 1-1ന് സമനില പിടിച്ചത്. മുന്നിൽ നിന്ന് നയിച്ച നായകൻ ഡീൻ എൽഗറിനാണ് വിജയത്തിന്റെ ക്രെഡിറ്റ്. 188 പന്തിൽ 96 റൺസുമായി മാതൃകാപരമായ ബാറ്റിംഗാണ് എൽഗർ കാഴ്ചവെച്ചത്. വാൻഡെർസാർ 40 റൺസെടുത്തപ്പോൾ മുൻ നായകൻ തേംബാ ബാവുമാ 23 റൺസുമായി പുറത്താകാതെ നിന്നു. 3 വിക്കറ്റിന് 243 റൺസ് നേടിയാണ് ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്നാമത്തെ ടെസ്റ്റ് നിർണ്ണായകമായി. ഇതുവരെ തോൽവി അറിയാത്ത ജോഹന്നാസ്ബർഗിലാണ് ദക്ഷിണാഫ്രിക്ക അനായാസം രണ്ടാം ടെസ്റ്റ് കൈപ്പിടിയിലാക്കിയത്.

രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യയെ 266 റൺസിൽ പുറത്താക്കിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സിൽ പറ്റിയ എല്ലാ പിഴവുകൾക്കും ബാറ്റ്‌കൊണ്ട് കണക്കുതീർത്തു. 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ആതിഥേയർ ജയിക്കാൻ വേണ്ട റൺസ് നേടിയത്. മഴ, കളി വൈകിച്ച നാലാം ദിനത്തിൽ തന്നെ രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്ക സ്വന്തം പേരിലാക്കി. കുറഞ്ഞ സ്‌കോറിൽ ഇന്ത്യ പുറത്തായതിന്റെ മുഴുവൻ ഉത്തരവാദിത്വം മദ്ധ്യനിരയിൽ ആരോപി ക്കുകയാണ് മാനേജ്‌മെന്റ്. പന്തിനെ പ്രത്യേകം വിളിച്ച് പരിശീലകനായ രാഹുൽ ദ്രാവിഡ് സംസാരിച്ചെന്നാണ് വിവരം.

പൂജാരയും രഹാനേയും ഹനുമാ വിഹാരിയും കാണിച്ച ക്ഷമ ഋഷഭ്പന്ത് കാണിക്കാതിരുന്നത് ഏറെ ഗൗരവത്തിലാണ് മാനേജ്‌മെന്റ് വിലയിരുത്തിയത്. മോശം ഷോട്ടാണ് ഋഷഭ് കളിച്ച തെന്നും ഹനുമാ വിഹാരിക്ക് നൽകേണ്ട പിന്തുണ നൽകിയില്ലെന്നുമാണ് ആരോപണം. നേരിട്ട മൂന്നാം പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പന്ത് പൂജ്യത്തിന് പുറത്തായത്. നൂറിനടുത്ത് റൺസുകൂടി സ്‌കോർ ചെയ്യേണ്ട മത്സരമാണ് അതോടെ തകിടം മറിഞ്ഞ തെന്നാണ് വിലയിരുത്തൽ. സ്ഥിരം ബാറ്റ്‌സ്മാനല്ലാത്ത അശ്വിനും പുറത്തായശേഷം ഷാർദ്ദൂലിന്റെ 28 റൺസുകൂടി ഇല്ലായിരുന്നെങ്കിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങുമായിരുന്നുവെന്നാണ് വിലയിരുത്തൽ.

സെഞ്ചൂറിയനിൽ 8,34 എന്നീ നിലയിൽ മോശം പ്രകടനം നടത്തിയ പന്ത് ജോഹന്നാസ് ബർഗിൽ 17 റൺസിനും പൂജ്യത്തിനുമാണ് പുറത്തായത്. പന്തിനെതിരെ മുൻ സീനിയർ താരങ്ങൾ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ധീരതയും വിഡ്ഢിത്തവും തമ്മിൽ നേരിയ വ്യത്യാസമേയുള്ളുവെന്നും ടെസ്റ്റ് മത്സരമാണിതെന്ന് മറക്കരുതെന്നും ഗൗതംഗംഭീർ വിമർശിച്ചു. ഗൗരവത്തോടെ കളിക്കേണ്ടിടത്ത് സ്വതസിദ്ധമായ ശൈലിയെന്ന മണ്ടത്തരം വിളംബരുതെന്നാണ് ഗവാസ്‌ക്കർ വിമർശിച്ചത്.

Tags: test cricket
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies