കമല ഹാരിസിനെതിരെ വധശ്രമം നടന്നതായി വെളിപ്പെടുത്തൽ; സംഭവം ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ആക്രമണത്തിനിടെ; ഒരു വർഷത്തിന് ശേഷം സ്ഥിരീകരണവുമായി കമലയും; അമേരിക്കയിൽ പുതിയ വിവാദം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കമല ഹാരിസിനെതിരെ വധശ്രമം നടന്നതായി വെളിപ്പെടുത്തൽ; സംഭവം ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ആക്രമണത്തിനിടെ; ഒരു വർഷത്തിന് ശേഷം സ്ഥിരീകരണവുമായി കമലയും; അമേരിക്കയിൽ പുതിയ വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 08:40 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് നേരെ ഒരുവർഷം മുമ്പ് വധശ്രമം നടന്നതായി വെളിപ്പെടുത്തൽ. പൈപ്പ് ബോംബ് സ്ഫോടനത്തിൽ നിന്നും തലനാരിഴയ്‌ക്ക് കമലയെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയെന്നാണ് വാർത്തകൾ. കഴിഞ്ഞ വർഷം ജനുവരി 6 നായിരുന്നു സംഭവം. യുഎസ് പാർലമെന്റായ ക്യാപിറ്റോൾ മന്ദിരത്തിന് നേരെ അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുകൂലികൾ ആക്രമണം നടത്തിയിരുന്നു. വാഷിംഗ്ടണിലെ നാഷണൽ ഡെമോക്രാറ്റിക് കമ്മറ്റി ആസ്ഥാനത്ത് അക്രമികൾ സ്ഥാപിച്ച 2 പൈപ്പ് ബോംബുകൾ സുരക്ഷാ സേന കണ്ടെടുക്കുകയും നിർവ്വീര്യമാക്കുകയുമായിരുന്നു.

സംഭവ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന കമല ഹാരിസിനെ നിമിഷങ്ങൾക്കുള്ളിൽ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്ത. സംഭവം നടന്ന് ഒരു വർഷം തികഞ്ഞ ഇന്നലെ കമല ഹാരിസും ഇക്കാര്യം സ്ഥിരീകരിച്ചു. ഒരു ക്ലാസിഫൈഡ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി ബ്രീഫിംഗിനായി താൻ അന്ന് രാവിലെ ക്യാപിറ്റോളിൽ ഉണ്ടായിരുന്നുവെന്ന് കമല ഹാരിസ് പറഞ്ഞു. ബോംബ് കണ്ടെടുത്തത് എന്ന് വാർത്തയായെങ്കിലും കെട്ടിടത്തിൽ കമലാ ഹാരിസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ഇപ്പോഴാണ് വെളിപ്പെട്ടത്. സംഭവം നടന്ന പിറ്റേദിവസം തന്നെ ഒരു അമേരിക്കൻ മാദ്ധ്യമം കമലയ്‌ക്ക് നേരെ നടന്ന ബോംബ് ആക്രമണ ശ്രമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്ന് കമല തന്നെ വാർത്ത അടിസ്ഥാന രഹിതമെന്ന് പറഞ്ഞ് നിഷേധിച്ചിരുന്നു.

പൈപ്പ് ബോംബ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് എഫ്ബിഐ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബോംബ് കൊണ്ടു വന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ക്യാപിറ്റോൾ ആക്രമണം നടന്ന തലേന്ന് രാത്രിയാണ് ബോംബ് വെച്ചതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം അമേരിക്കൻ ഡോളർ പാരിതോഷികം അന്വേഷണ ഏജൻസികൾ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.

Tags: donald trumpkamala harrisjo bidenevacuationAMERICAN PRESIDENTUnited StatesFbi
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies