ഒരു കാലത്ത് ആഢ്യത്വത്തിന്റെ പ്രതീകം; ഇന്ന് നൊസ്റ്റാൾജിയ; ഇത് കാസറ്റിന്റെ കഥ
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Video

ഒരു കാലത്ത് ആഢ്യത്വത്തിന്റെ പ്രതീകം; ഇന്ന് നൊസ്റ്റാൾജിയ; ഇത് കാസറ്റിന്റെ കഥ

Janam Web DeskbyJanam Web Desk
Jan 7, 2022, 01:24 pm IST
A A

ഇന്നത്തെ തലമുറയ്‌ക്ക് അത്ര സുപരിചിതം അല്ലെങ്കിലും മുൻ തലമുറകൾക്ക് കാസറ്റുകൾ ഗൃഹാതുരത നിറഞ്ഞ ഓർമ്മയാണ്. ഇന്ന് മൊബൈൽ ഫോണുകളും നൂതന സാങ്കേതിക വിദ്യകളുള്ള ടിവിയുമൊക്കെ ഉണ്ടെങ്കിലും കാസറ്റുകളും, ഇവ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ടേപ്പ് റെക്കോർഡറുകളും, വിസിആറുമെല്ലാം ഇന്നും നമ്മിൽ ചിലരെങ്കിലും സൂക്ഷിക്കുന്നുണ്ടാകും. ഒരു കാലത്ത് ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു കാസറ്റുകൾ എന്ന് പറയുന്നതിലും തെറ്റില്ല. നോക്കാം കാസറ്റുകളുടെ കണ്ടുപിടിത്തം എങ്ങിനെയെന്ന്.

ശബ്ദമോ അല്ലെങ്കിൽ ശബ്ദവും ചിത്രവും ഒരുമിച്ചോ ആലേഖനം ചെയ്യാനും സൂക്ഷിക്കാനും കഴിയുന്ന വസ്തുവാണ് കാസറ്റുകൾ. ഇവയിലെ മാഗ്നറ്റിക് റെക്കോർഡിംഗ് ടേപ്പിന്റെ ചുരുളിലാണ് ശബ്ദം ആലേഖനം ചെയ്യുക. ഒരു കാസറ്റിന്റെ പ്രധാനഭാഗവും ഇതു തന്നെയാണ്.

ശബ്ദത്തെ മാഗ്നറ്റിക് ചുരുളുകളിലേക്ക് ആലേഖനം ചെയ്യുന്ന പ്രക്രിയ ആരംഭിക്കുന്നത് 1960 കളിലാണ്. നെതർലാന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ ഫിലിപ്‌സ് ആണ് ആദ്യമായി ഈ പ്രക്രിയയ്‌ക്ക് തുടക്കം ഇട്ടത്. അതുകൊണ്ടുതന്നെ ഫിലിപ്‌സ് കമ്പനിയെയാണ് കാസറ്റുകളുടെ ഉപജ്ഞാതാക്കളായി കണക്കാക്കുന്നത്.

1962 ലായിരുന്നു ഫിലിപ്‌സ് കമ്പനി ഓഡിയോ കാസറ്റുകൾ നിർമ്മിച്ച് വിപണം ചെയ്യാൻ ആരംഭിച്ചത്. ഒരു പരന്ന പ്ലാസ്റ്റിക് കൂടിനുള്ളിൽ കാന്തിക ടേപ്പ് അടക്കം ചെയ്തായിരുന്നു കാസറ്റുകൾ നിർമ്മിച്ചിരുന്നത്. കാന്തിക ടേപ്പ് ആയതുകൊണ്ടുതന്നെ ഇവ പരസ്പരം ഒട്ടിപ്പിടിക്കും എന്നത് പ്രധാന പ്രശ്‌നമായിരുന്നു.

എന്നാൽ ഇങ്ങിനെ സംഭവിക്കാതിരിക്കാൻ ഗ്രാഫൈറ്റ് പൂശിയ പ്ലാസ്റ്റികിന്റെ നേരിയ പാളികളും, ടേപ്പും ഹെഡ്ഡും തമ്മിൽ ചേർന്ന് പ്രവർത്തിക്കാനായി പ്രഷർപാഡും ഘടിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് ആധുനിക കാസറ്റുകളുടെ ആവിർഭാവത്തിലേക്ക് വഴി തുറന്നത്.

കാന്തിക ടേപ്പിന്റെ മുകളിൽ ഇരുമ്പിന്റെയും ക്രോമിയം ഓക്‌സൈഡിന്റെയും ക്രിസ്റ്റലുകൾ അടങ്ങിയ ലേപനം പുരട്ടിയിരിക്കും. ക്യാസറ്റിൽ ശബ്ദം റെക്കോർഡ് ആകുന്നതിന് വേണ്ടിയാണ് ഇത്. പ്രത്യേക രീതിയിലാണ് കാസറ്റുകളിൽ ശബ്ദം റെക്കോർഡ് ചെയ്യുക. ഇതിനെ പിന്നീട് പ്ലേ ബാക്ക് ഹെഡ് ഉപയോഗിച്ച് വീണ്ടും ശബ്ദമാക്കി മാറ്റുന്നു. ശബ്ദം റെക്കോർഡ് ചെയ്യുമ്പോഴും പാടിക്കേൾപ്പിക്കുമ്പോഴും 1.7/8 ഇഞ്ച് എന്ന വേഗത്തിലാണ് കാസറ്റുകൾ കറങ്ങുക.

തുടക്ക കാലത്ത് ശബ്ദങ്ങളും പാട്ടുകളുമെല്ലാം റെക്കോർഡ് ചെയ്തുവെച്ച കാസറ്റുകൾ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ പിന്നീട് ആളുകൾക്ക് ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള പ്ലെയിൻ കാസറ്റുകളും വിപണിയിൽ ലഭ്യമാകാൻ ആരംഭിച്ചു. സ്വന്തമായി, അതും വീട്ടിൽ നിന്നും തന്നെ ശബ്ദം റെക്കോർഡ് ചെയ്യാൻ കഴിയുന്ന കാസറ്റുകൾ അന്നത്തെ കാലത്ത് വലിയ വിപ്ലവകരമായ കണ്ടുപിടിത്തം ആയിരുന്നു.

ഏതാണ്ട് കാസറ്റുകൾ പ്രശസ്ജിയാർജ്ജിച്ച അതേ കാലത്താണ് ടെലിവിഷനുകളുടെ കടന്നുവരവ്. ഇതോടെ ശബ്ദം മാത്രം എന്നതിൽ നിന്ന് ശബ്ദവും, ചിത്രവും ഒന്നിച്ച് റെക്കോർഡ് ചെയ്ത കാസറ്റുകൾ വിപണിയിൽ ലഭ്യമാകാൻ ആരംഭിച്ചു. വീഡിയോ കാസറ്റുകൾക്ക് ഓഡിയോ കാസറ്റുകളെക്കാൾ വലിപ്പം കൂടുതലാണ്. പിന്നീട് സിഡികൾ വന്നതോടെ ഇത്തരം കാസറ്റുകൾ ഓർമ്മകളായി മാറി.

കാസറ്റിന്റെ തുടക്ക കാലത്ത് പ്രധാന വ്യാപാരം കൂടിയായിരുന്നു ഇത്. പിന്നീട് സിഡികൾ വന്നതോടെ സ്ഥിതി ആകെ മാറി. കാസറ്റുകൾക്ക് പകരം സിഡികൾ നമുക്കിടയിൽ സ്ഥാനം പിടിച്ചു. എങ്കിലും ഗൃഹാതുരത നിറഞ്ഞ കാസറ്റുകളുടെ ഓർമ്മകൾ മുറുകെ പിടിക്കുന്നവരാണ് ചിലരെങ്കിലും.

Tags: Audio cassettetapevideo cassettePhilips
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; പഞ്ചാബ് സർക്കാറിന്റെ പിഴവെന്ന് അകാലിദൾ; മുഖ്യമന്ത്രിയ്‌ക്ക് പൂർണ്ണ ഉത്തരവാദിത്വം

Next Post

ഒരു കല്ല് വന്ന് വീണാൽ കമ്പി പൊട്ടി മുഖത്ത് കയറും; ഐഎസ്‌ഐ മാർക്ക് പോയിട്ട് കമ്പനിയുടെ പേര് പോലും ഇല്ല; താഴേയുള്ളവരുടെ തല പണയം വെച്ച് പുട്ടടിക്കാൻ ഉളുപ്പില്ലാത്ത ആസ്ഥാന പർച്ചേസ് ടീമിലെ മേലാളന്മാർക്ക് നമസ്‌കാരമെന്ന് പോലീസുകാരൻ

More News from this section

‘ഞണ്ടുകളുടെ രാജാവ്’; ഹമ്മർ ഹണ്ട് തുടങ്ങുന്നു; വ്യത്യസ്തമായ ഒരു പരസ്യചിത്രം

‘ഞണ്ടുകളുടെ രാജാവ്’; ഹമ്മർ ഹണ്ട് തുടങ്ങുന്നു; വ്യത്യസ്തമായ ഒരു പരസ്യചിത്രം

കൊറോണ വയറസ് പടർത്തിയത് മരപ്പട്ടി!; ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും സാംപിളുകൾ ലഭിച്ചു; പുതിയ കണ്ടുപിടിത്തവുമായി ഒരു സംഘം ഗവേഷകർ

കൊറോണ വയറസ് പടർത്തിയത് മരപ്പട്ടി!; ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും സാംപിളുകൾ ലഭിച്ചു; പുതിയ കണ്ടുപിടിത്തവുമായി ഒരു സംഘം ഗവേഷകർ

‘മുജെ ചൽത്തേ ജാനാ ഹേ…’; പ്രധാനമന്ത്രിയുടെ ആനിമേറ്റഡ് വീഡിയോ വൈറലാകുന്നു; ഹൃദയ സ്പർശിയായ വീഡിയോ കാണാം

‘മുജെ ചൽത്തേ ജാനാ ഹേ…’; പ്രധാനമന്ത്രിയുടെ ആനിമേറ്റഡ് വീഡിയോ വൈറലാകുന്നു; ഹൃദയ സ്പർശിയായ വീഡിയോ കാണാം

വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചു ; വൈരാഗ്യത്തിൽ 25-കാരനെ കൊലപ്പെടുത്തി

വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചു ; വൈരാഗ്യത്തിൽ 25-കാരനെ കൊലപ്പെടുത്തി

വിരമിക്കുന്നതിന് മുമ്പുള്ള അവസാന സല്യൂട്ട് അമ്മയ്‌ക്ക്; സൈനികനായ മകനെ മാറോടണച്ച് അമ്മ; ഹൃദ്യമായ വീഡിയോ

വിരമിക്കുന്നതിന് മുമ്പുള്ള അവസാന സല്യൂട്ട് അമ്മയ്‌ക്ക്; സൈനികനായ മകനെ മാറോടണച്ച് അമ്മ; ഹൃദ്യമായ വീഡിയോ

17 സംസ്ഥാനങ്ങളിലൂടെ ഒറ്റയ്‌ക്ക് ബുള്ളറ്റിൽ കറങ്ങിയ തൃപ്പൂണിത്തുറക്കാരി; ആർ ജെ അംബിക കൃഷ്ണ

17 സംസ്ഥാനങ്ങളിലൂടെ ഒറ്റയ്‌ക്ക് ബുള്ളറ്റിൽ കറങ്ങിയ തൃപ്പൂണിത്തുറക്കാരി; ആർ ജെ അംബിക കൃഷ്ണ

Load More

Latest News

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കളംമാറ്റാന്‍ ഒരുങ്ങി ആപ്പിള്‍ ; ലക്ഷ്യം 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം

തൊഴിലാളികൾ തുടർച്ചയായി ഓഫീസിൽ എത്തുന്നില്ല; നടപടിക്കൊരുങ്ങി ആപ്പിൾ

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies