ആഗോളതലത്തിൽ ഉയരാനൊരുങ്ങി ഇ-മൊബിലിറ്റി സ്റ്റാർട്ട് അപ്പ് 'വാൻ': ആറ് കോടി രൂപയുടെ നിക്ഷേപം; ഇ- സൈക്കിളുകൾ ഉടൻ വിപണിയിൽ എത്തിക്കുമെന്ന് മലയാളി സംരംഭകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഗോളതലത്തിൽ ഉയരാനൊരുങ്ങി ഇ-മൊബിലിറ്റി സ്റ്റാർട്ട് അപ്പ് ‘വാൻ’: ആറ് കോടി രൂപയുടെ നിക്ഷേപം; ഇ- സൈക്കിളുകൾ ഉടൻ വിപണിയിൽ എത്തിക്കുമെന്ന് മലയാളി സംരംഭകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 06:30 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പരിസ്ഥിതി സൗഹൃദ ഇ-മൊബിലിറ്റി സ്റ്റാർട്ട് അപ്പായ വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡിൽ ആറ് കോടി രൂപയുടെ മൂലധന നിക്ഷേപം. മുൻനിര ഓയിൽ ആന്റ് ഗ്യാസ് സേവന ദാതാക്കളായ ഏഷ്യൻ എനർജി സർവീസസ് ലിമിറ്റഡാണ് മലയാളി സംരംഭകനായ ജിത്തു സുകുമാരൻ നായരുടെ സ്റ്റാർട്ട് അപ്പിൽ നിക്ഷേപം നടത്തിയത്. ഇ-മൊബിലിറ്റി മേഖലയുടെ സാധ്യതകളും, ഇന്ത്യയുടെ തദ്ദേശീയ ഇ-മൊബിലിറ്റി ബ്രാന്റ് എന്ന നിലയിലുള്ള വാനിന്റെ വളർച്ചയുമാണ് ഏഷ്യൻ എനർജി സർവീസസിനെ നിക്ഷേപത്തിലേക്ക് ആകർഷിച്ചത്.

ഭാവിയിൽ കൂടുതൽ ഫണ്ടിംഗ് നടത്താനും വാനിലുള്ള ഓഹരി വർധിപ്പിക്കാനും കമ്പനി താൽപര്യം പ്രകടിപ്പിച്ചു. ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ വികസിപ്പിക്കൽ, പരിപാലനം, ഇ-വേസ്റ്റ് കൈകാര്യം ചെയ്യൽ, പുനരുത്പാദനം തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലെ പങ്കാളിത്തവും പരിഗണനയിലുണ്ട്. ബിഎസ്ഇ, എൻഎസ്ഇ. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഏഷ്യൻ എനർജി. രാജ്യത്തെ സ്വകാര്യ എണ്ണ കമ്പനിയായ ഓയിൽ മാക്സ് എന്ന മാതൃ കമ്പനിയാണ് പ്രധാന ഓഹരി ഉടമ.

2019 മാർച്ചിൽ പ്രവർത്തനം തുടങ്ങിയ വാൻ, ഇന്ത്യൻ ലൈഫ് സ്‌റ്റൈൽ ഇ-മൊബിലിറ്റി സ്റ്റാർട്ട് അപ്പ് എന്ന നിലയിൽ ഇതിനോടകം രാജ്യാന്തര ശ്രദ്ധ നേടി കഴിഞ്ഞു. കഴിഞ്ഞ മാസം ഇറ്റലിയിൽ നടന്ന ഇഐസിഎംഎ മോട്ടോർസൈക്കിൾ ഷോയിൽ കമ്പനി ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരുന്നു. ഈ മാസം അവസാനം വാനിന്റെ ഇ-സൈക്കിളുകൾ ഇന്ത്യൻ വിപണിയിലെത്തും. ഇ-ബൈക്ക്, ഇ-മോപ്പഡ്, ഇ-സ്‌കൂട്ടർ, ഇ-ബോട്ട് തുടങ്ങിയവയാണ് വാൻ വിപണിയിൽ ഇറക്കാൻ പോകുന്ന മറ്റ് ഉത്പന്നങ്ങൾ. സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റേയും അംഗീകാരമുള്ള കമ്പനിയുടെ ബ്രാൻിംഗ് ചെയ്യുന്നത് ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെടിഎമ്മിന്റെ കിസ്‌കയാണ്.

ആഗോള ബ്രാന്റായി വാനിനെ ഉയർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര വേഗത്തിലാക്കാൻ പുതിയ നിക്ഷേപം കരുത്താകുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിത്തു സുകുമാരൻ നായർ പറഞ്ഞു. കൂടുതൽ നൂതനമായ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനും വാനിന്റെ പ്രവർത്തനം വിവിധ മേഖലകളിലേക്ക് വ്യാപിപിപ്പിക്കുന്നതിനും നിക്ഷേപം പ്രയോജനകരമാകുമെന്നും ജിത്തു വ്യക്തമാക്കി. ലോകോത്തര മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ ബെനെല്ലിയുമായി വാനിന് സാങ്കേതിക പങ്കാളിത്തമുണ്ട്. ഈ മാസം അവസാനം ഇ- സൈക്കിളുകൾ പുറത്തിറങ്ങുന്നതിന് പിന്നാല ഇ-ബൈക്കുകൾ, കുട്ടികൾക്കുള്ള സൂപ്പർ ബൈക്ക്, വസ്ത്രങ്ങൾ തുടങ്ങിയവയും അവതരിപ്പിക്കും.

സാങ്കേതികമായി മുന്നേറുമ്പോഴും പരിസ്ഥിതിയുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരാകുക എന്ന ആശയമാണ് കമ്പനിയെ നയിക്കുന്നത്. ഇനിയുള്ള കാലം പുനരുപയോഗ, സുസ്ഥിര ഊർജ്ജങ്ങളുടേതാണെന്ന വാദത്തെ ശരിവയ്‌ക്കുന്നത് കൂടിയാണ് വാൻ എന്ന മലയാളി സംരംഭകന്റെ സ്റ്റാർട്ട് അപ്പിന് ലഭിക്കുന്ന സ്വീകാര്യത.

Tags: startup
Share
Tweet
SendShare

More News from this section

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies