100 വർഷത്തേക്ക് ഞങ്ങൾ ഇനി ഇന്ത്യയെ വെറുക്കില്ല, ഇന്ത്യയുമായുള്ള സൌഹൃദം സാമ്പത്തികമേഖലയ്ക്ക് അനിവാര്യമെന്ന് പാകിസ്താൻ സുരക്ഷാനയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

100 വർഷത്തേക്ക് ഞങ്ങൾ ഇനി ഇന്ത്യയെ വെറുക്കില്ല, ഇന്ത്യയുമായുള്ള സൗഹൃദം സാമ്പത്തികമേഖലയ്‌ക്ക് അനിവാര്യമെന്ന് പാകിസ്താൻ സുരക്ഷാനയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 11:41 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് :ഇന്ത്യയുമായി സൗഹൃദം പുന:സ്ഥാപിക്കുമെന്ന് പാക് ദേശീയ സുരക്ഷാ നയം. രാജ്യത്തിന്റെ വിദേശനയത്തിൽ അയൽരാജ്യങ്ങളുമായുള്ള സമാധാനത്തിനും സാമ്പത്തിക നയതന്ത്രത്തിനും മുൻഗണന നൽകുമെന്നും പാക് ദേശീയ നയം വ്യക്തമാക്കുന്നു.കശ്മീർ പ്രശ്നത്തിന് അന്തിമ പരിഹാരമില്ലാതെ തന്നെ ഇന്ത്യയുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് 100 പേജുള്ള  ഈ രഹസ്യ ദേശീയ സുരക്ഷാ നയം പറയുന്നത്.

ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് സാമ്പത്തിക മേഖലയിൽ കോടികളുടെ നഷ്ടമാണ് പാകിസ്താൻ നേരിടുന്നത്. ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായവും അഭയവും നൽകുന്നതിനെ തുടർന്ന് പാക് സർക്കാരിന് അന്താരാഷ്‌ട്ര തലത്തിൽ തന്നെ നാണക്കേട് നേരിടേണ്ടി വരികയാണ്. അന്താരാഷ്‌ട്ര വേദികളിലെല്ലാം പാകിസ്താന്റെ ഭീകരവാദ സമീപനം ഇന്ത്യ തുറന്നുകാട്ടുന്നുണ്ട്. സാമ്പത്തിക മേഖല തിരിച്ചുപിടിക്കാൻ ഇന്ത്യയുമായി സൗഹൃദം പുന:സ്ഥാപിക്കുക എന്നതാണ് പാക് സർക്കാരിനുമുന്നിലുള്ള ഏക വഴി.ഇതാണ് പാകിസ്താന്റെ പുതിയ ദേശീയ നയത്തിനു പിന്നിലുള്ള കാരണമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ തുറന്നുകാട്ടുന്നത്.

പാക് ഭരണാധികാരികൾക്ക് ബോധം വന്നിരിക്കുന്നു എന്നാണ്  നയതന്ത്ര വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുമായി ശത്രുതയില്ലെന്ന  പാക്  ദേശീയ സുരക്ഷാ നയം വിരൽചൂണ്ടുന്നതും ഇതിലേക്കാണെന്ന് നയതന്ത്ര വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. ആണവായുധ ശേഷിയുള്ള ഇന്ത്യയും പാകിസ്താനും കശ്മീർ വിഷയത്തിൽ സംഘർഷം തുടരുകയാണ്. വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ഇതുമൂലം വഷളായെന്നും പാക് സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. പാകിസ്താൻ പത്രമായ എക്സ്പ്രസ് ട്രിബ്യൂണിനോടാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ .

‘അടുത്ത 100 വർഷത്തേക്ക് ഞങ്ങൾ ഇന്ത്യയെ വെറുക്കില്ല. പുതിയ ദേശീയ നയത്തിൽ അയൽരാജ്യങ്ങളുമായുള്ള സമാധാനത്തിനാണ് രാജ്യം ഊന്നൽ നൽകുക. ഈ വിഷയത്തിൽ ചർച്ചയും പുരോഗതിയും ഉണ്ടായാൽ ഇന്ത്യയുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ പഴയതുപോലെ സാധാരണ നിലയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.“പുതിയ ദേശീയ സുരക്ഷാ നയത്തിൽ സാമ്പത്തിക സുരക്ഷ ഒരു പ്രധാന വിഷയമായിരിക്കും,” പാകിസ്താൻ ഉദ്യോഗസ്ഥൻ പറഞ്ഞു.”ജിയോ സ്ട്രാറ്റജിക്ക് പകരം ജിയോ ഇക്കണോമിക്സിൽ” ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പാകിസ്താൻ പുതിയ ദേശീയ സുരക്ഷാ നയത്തിൽ പറയുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.എന്നാൽ മോദി സർക്കാരിന് കീഴിൽ ഇന്ത്യയുമായി അനുരഞ്ജനത്തിന് സാധ്യതയില്ലെന്ന ആശങ്കയും  പാക് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പങ്കുവെക്കുന്നുണ്ട്.

കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ചതിന്  പിന്നാലെയാണ് ഉഭയകക്ഷി വ്യാപാരം ഇരു രാജ്യങ്ങളും നിർത്തിവെച്ചത്. ഇന്ത്യയും പാകിസ്താനും  തമ്മിലുള്ള വ്യാപാര ബന്ധം ഏകദേശം സ്തംഭനാവസ്ഥയിലാണ്. പാകിസ്താന്റെ സുരക്ഷാ നയങ്ങളിൽ വന്ന ഈ മാറ്റം പ്രാവർത്തികമാകുമോ എന്ന് നോക്കികാണാമെന്നാണ് ഇന്ത്യൻ ദേശീയ മാദ്ധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നത്. പാകിസ്താന് ഇതൊക്കെ പറയാൻ എളുപ്പമാണെങ്കിലും പ്രാവർത്തികമാക്കാൻ പ്രയാസമാണെന്ന് ഇന്ത്യൻ നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നു . മോദി സർക്കാർ പാകിസ്താ നുമായി അനുരഞ്ജനത്തിന് തയ്യാറാണോ എന്ന് ഉറപ്പുപറയാനാവില്ല. ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി വ്യാപാര  ബന്ധത്തിന് ഇന്ത്യ തയ്യാറല്ലെന്ന് മോദി സർക്കാർ അന്താരാഷ്‌ട്ര വേദികളിൽ ആവർത്തിച്ച് വ്യക്തമാക്കിയതാണ്.

പുതിയ ദേശീയ സുരക്ഷാ നയം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെള്ളിയാഴ്ച പുറത്തിറക്കും. ദേശീയ സുരക്ഷാ നയത്തിന്റെ ഒരു ഭാഗം മാത്രമെ പാകിസ്താൻ പരസ്യമാക്കുകയുള്ളൂ. സുരക്ഷാ നയം രൂപീകരിക്കുന്നതിൽ പാകിസ്താൻ സൈന്യമാണ് നിർണ്ണായക പങ്കു വഹിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്

Tags: feauturedindia pak relation
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies