ലക്നൗ : ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി മദ്രസയിൽ എത്തിച്ച് മതം മാറ്റിയതായി പരാതി. യുവതിയുടെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. നായി നന്ദി കോട്വാലി പ്രദേശത്ത് താമസിക്കുന്ന യുവതിയ്ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.
ഏഴംഗ സംഘമാണ് തട്ടിക്കൊണ്ടുപോയി മതം മാറ്റിയതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പോലീസ് തിരയുന്നതറിഞ്ഞ ബാക്കി ആറ് പ്രതികളും ഒളിവിലാണ്. ഇവർക്കായി ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
2012 ൽ ഭർത്താവ് മരിച്ചതിനെ തുടർന്ന് യുവതി ഒറ്റയ്ക്കായിരുന്നു താമസം. ഇതിനിടെ 2015 ൽ യുവതി സമീപമുള്ള ചൂളയിൽ ജോലിയ്ക്ക് പോകാൻ ആരംഭിച്ചു. ഇവിടെവെച്ചാണ് പ്രതികളിൽ ഒരാളായ മുസ്ലീം യുവാവുമായി യുവതി അടുക്കുന്നത്. തുടർന്ന് ഇയാളുമായി പ്രണയത്തിലായി. തുടർന്ന് ഇയാൾക്കൊപ്പം ജീവിക്കാൻ ആരംഭിക്കുകയായിരുന്നു. ഇതിനിടെ യുവതി ഗർഭിണിയായി. ഇതോടെ ഇയാൾ യുവതിയെ നിർബന്ധിപ്പിച്ച് മതം മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
എന്നാൽ യുവതി ഇതിന് കൂട്ടാക്കിയില്ല. ഇതിനിടെ ഇയാളുടെ സുഹൃത്തുക്കളായ ഫുർക്കാൻ, സലീം, നഫീസ് എന്നിവർ യുവതിയെ പീഡിപ്പിച്ചിരുന്നു. മതംമാറാനുള്ള നിർബന്ധത്തിന് വഴങ്ങാതിരുന്നതോടെ യുവതിയെ മദ്രസയിലേക്ക് തട്ടിക്കൊണ്ടുപോയി മതം മാറ്റുകയായിരുന്നു. തുടർന്നും പീഡനം സഹിക്കവയ്യാതെയായതോടെ യുവതി ഹിന്ദു ജാഗരൻ മഞ്ച് പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്താലാണ് യുവതി പോലീസിൽ പരാതി നൽകിയത്.
Comments