പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കിച്ച് സിദ്ധുവും ഛന്നിയും; രണ്ട് പേർക്കും യോഗ്യതയില്ലെന്ന് മനീഷ് തിവാരി; വെട്ടിലായി ഹൈക്കമാന്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കിച്ച് സിദ്ധുവും ഛന്നിയും; രണ്ട് പേർക്കും യോഗ്യതയില്ലെന്ന് മനീഷ് തിവാരി; വെട്ടിലായി ഹൈക്കമാന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 04:21 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ് : പഞ്ചാബിൽ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം ആരംഭിച്ചുകഴിഞ്ഞു. പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവും നിലവിലെ മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയും തമ്മിൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി തർക്കം മുറുകിയിരിക്കുകയാണ്. പഞ്ചാബിലെ ജനങ്ങൾ ഒരു പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് സിദ്ധു പറഞ്ഞപ്പോൾ അത് താനായിരിക്കുമെന്ന സൂചനയുമായാണ് ഛന്നി രംഗത്തെത്തിയത്.

എന്നാൽ ഈ രണ്ട് പേർക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് കോൺഗ്രസ് മുതിർന്ന നേതാവും എംപിയുമായ മനീഷ് തിവാരി. പഞ്ചാബിനെ നയിക്കാൻ കുറച്ച് കൂടി പ്രഗല്ഭരായ നേതാക്കളെയാണ് വേണ്ടതെന്ന് തിവാരി പറഞ്ഞു.

പഞ്ചാബ് നേരിടുന്ന വെല്ലുവിളികളെ പരിഹരിക്കാനും കഠിനമായ തീരുമാനങ്ങൾ എടുക്കാനും യോഗ്യനായ മുഖ്യമന്ത്രിയെയാണ് സംസ്ഥാനത്തിന് ആവശ്യം. സാമൂഹ്യ നിർമ്മിതിക്ക് എതിരായർക്ക് ഈ സ്ഥാനം നൽകരുത്. തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തള്ളിക്കളഞ്ഞ നേതാക്കളെയുമല്ല പഞ്ചാബിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളോട് കൂറ് പുലർത്തുന്നവർക്ക് പ്രത്യേക സ്ഥാനം നൽകുന്ന ഹൈക്കമാന്റ് നിലപാടിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു മനീഷ് തിവാരി.

പഞ്ചാബ് കോൺഗ്രസിൽ നേതാക്കൾ ഉൾപ്പോര് നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ അത് മുറുകിയിരിക്കുകയാണ്. പാർട്ടി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവും മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയും മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഏറ്റവും കടുത്ത മത്സരമാണ് ഇക്കുറി പഞ്ചാബിൽ കോൺഗ്രസ് നേരിടുന്നത് എന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായി അമരീന്ദർ സിംഗുമായി സഖ്യം ചേർന്ന് ഇരട്ടിക്കരുത്തോടെ ബിജെപി തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ശിരോമണി അകാലി ദളും ആം ആദ്മി പാർട്ടിയും ഉൾപ്പെടെ കോൺഗ്രസിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

Tags: punjab-congress
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies