കേപ് ടൗൺ ടെസ്റ്റ് : പിടിമുറുക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കേപ് ടൗൺ ടെസ്റ്റ് : പിടിമുറുക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 05:02 pm IST
FacebookTwitterWhatsAppTelegram

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു. നിർണ്ണായകമായ മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ ഇന്ത്യ ആതിഥേയരുടെ മുൻനിരക്കാരെ പറഞ്ഞയച്ചു. ആദ്യ സെഷനിൽ 3ന് 100 എന്ന നിലയിലാണ് പ്രോട്ടീസ് നിര. കഴിഞ്ഞ ടെസ്റ്റിലെ താരമായിരുന്ന നായകൻ ഡീൻ എൽഗർ(3),  മർക്കറാം (8), കേശവ് മഹാരാജ്(25) എന്നിവരാണ് പുറത്തായത്.

മദ്ധ്യനിരയിൽ പിടിച്ചു നിൽക്കുന്ന കീഗൻ പീറ്റേഴ്‌സൺ(40) വാൻഡെർ ദ്യൂസെൻ(17) എന്നിവരാണ് സ്‌കോർ മൂന്നക്കത്തിലേക്ക് എത്തിച്ചത്. ഇന്ത്യക്കായി രണ്ടുവിക്കറ്റുകൾ ബുംമ്രയും ഒരെണ്ണം ഉമേഷ് യാദവുമാണ് വീഴ്‌ത്തിയത്.

ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ ബാറ്റിംഗിൽ വീണ്ടും തകരുന്ന കാഴ്ചയാണ് ആരാധകരെ നിരാശരാക്കുന്നത്. നായകൻ വിരാട് കോഹ്‌ലിയുടെ 79 റൺസും ഫോമിലേക്ക് പതുക്കെ മടങ്ങിവരുന്ന ചേതേശ്വർ പൂജാരയുടെ 43 റൺസുമാണ് മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്. മദ്ധ്യനിരയിൽ അജിങ്ക്യാ രഹാനെ(9), ഋഷഭ് പന്ത്(27) എന്നിവർ വീണ്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും ഇന്ത്യയുടെ ടെസ്റ്റ് നിലവാര തകർച്ച പ്രകടമാക്കുന്നുവെന്നാണ് വിലയിരുത്തൽ. അശ്വിനേയും(2) ഷാർദ്ദൂൽ ഠാക്കൂറിനേയും(12) നിലയുറപ്പിക്കാൻ സമ്മതിക്കാതിരുന്നതോടെ ദക്ഷിണാഫ്രിക്ക വിചാരിച്ചതിലും മുന്നേ ഇന്ത്യ മുട്ടുമടക്കി.

മികച്ച ഫോമിലേക്ക് തിരികെ എത്തിയ കാഗീസോ റബാഡയും(4 വിക്കറ്റ്) മാർകോ ജാൻസെ ന്നുമാണ്(3 വിക്കറ്റ്) ടീം ഇന്ത്യയെ കടപുഴക്കിയത്. ഒലിവറും എൻഗിഡിയും കേശവ് മഹാരാജും ഒരോ വിക്കറ്റുവീതം വീഴ്‌ത്തി.

Tags: ind-s.africaCAPE TOWN TEST
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies