ന്യൂഡൽഹി: ചൈനയ്ക്കെതിരെ ശക്തമായ താക്കീതുമായി കരസേനാ മേധാവി എം.എം.നരവാനേ. ഒരു യുദ്ധമുണ്ടായാൽ ചൈനയ്ക്കെതിരെ ശക്തമായ വിജയം ഇന്ത്യനേടുമെന്നും എന്നാൽ അത് അവസാന ശ്രമം മാത്രമായിരിക്കുമെന്നും നരവാനേ പറഞ്ഞു.
‘യുദ്ധവും സംഘർഷവും ഏതു സമയത്തേയും അവസാന ശ്രമം മാത്രമാണ്. എന്നാൽ അങ്ങിനെ ഒരു അന്തരീക്ഷത്തിലേക്ക് കാര്യങ്ങളെ തള്ളിവിട്ടാൽ അത് ഇന്ത്യയുടെ മാത്രം വിജയത്തിലായിരിക്കും കലാശിക്കുക എന്ന് ചൈന മനസ്സിലാക്കണം.’ നരവാനേ പറഞ്ഞു.
നിലവിലെ ചില അഭിപ്രായവ്യത്യാസങ്ങളും അസ്വസ്ഥകളും പരിഹരിക്കുക എന്നതിനപ്പുറം ദീർഘകാലത്തെ പ്രശ്നപരിഹാരമാണ് വേണ്ടത്. വടക്കുകിഴക്കൻ അതിർത്തി എന്നും ഇന്ത്യയുടെ നിതാന്ത ജാഗ്രതയിലാണെന്നും മുമ്പ് അതിർത്തി എവിടെയായിരുന്നോ അവിടേക്ക് ചൈനയുടെ സൈന്യം മാറുകതന്നെവേണമെന്നും നരവാനേ വ്യക്തമാക്കി.
Comments