ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് വീരമൃത്യു. കശ്മീർ പോലീസിലെ രോഹിത് ഛിബ് ആണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികളായ രണ്ട് പേർക്ക് പരിക്കേറ്റതായും കശ്മീർ ഐജി വിജയ്കുമാർ അറിയിച്ചു.
അതേസമയം ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. ഇയാൾ ജെയ്ഷ്-ഇ-മുഹമ്മദ് സംഘടനയിലുള്ള ഭീകരനാണെന്നാണ് കണ്ടെത്തൽ. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.
കശ്മീരിലെ കുൽഗാം ജില്ലയിൽ പരിവാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. ബുധനാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
Comments