യുപിയിൽ 125 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; സൽമാൻ ഖുർഷിദിന്റെ ഭാര്യയ്ക്കും ടിക്കറ്റ്; നീക്കം സാമ്പത്തിക തട്ടിപ്പിൽ ആരോപണം നേരിടുന്നതിനിടെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ 125 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; സൽമാൻ ഖുർഷിദിന്റെ ഭാര്യയ്‌ക്കും ടിക്കറ്റ്; നീക്കം സാമ്പത്തിക തട്ടിപ്പിൽ ആരോപണം നേരിടുന്നതിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 01:54 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള 125 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുളള പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയാണ് പട്ടിക പുറത്തുവിട്ടത്. സ്ഥാനാർത്ഥി പട്ടികയിലെ 50 പേർ വനിതകളാണ്. നാൽപത് ശതമാനം വീതം സീറ്റുകളിൽ സ്ത്രീകളെയും യുവജനങ്ങളെയും ഉൾപ്പെടുത്തിയതായും പ്രിയങ്ക പറഞ്ഞു.

മുതിർന്ന നേതാവ് സൽമാൻ ഖുർഷിദിന്റെ ഭാര്യ ലൂയിസ് ഖുർഷിദിനും ടിക്കറ്റ് നൽകിയിട്ടുണ്ട്. ഡോ. സാക്കിർ ഹുസൈൻ മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിൽ കേന്ദ്ര സർക്കാർ ഗ്രാൻഡ് തട്ടിയെടുത്തുവെന്ന പേരിൽ ആരോപണം നേരിടുന്നതിനിടെയാണ് ലൂയിസ് ഖുർഷിദിന് ടിക്കറ്റ് നൽകിയത്.

ദിവ്യാംഗരായ വ്യക്തികൾക്ക് വീൽചെയറും മുച്ചക്ര വാഹനങ്ങളും ശ്രവണ സഹായ ഉപകരണങ്ങളും വിതരണം ചെയ്യാനെന്ന പേരിൽ കേന്ദ്ര സർക്കാരിൽ നിന്ന് 2020 ൽ 71.5 ലക്ഷം രൂപ ട്രസ്റ്റിന് ഗ്രാൻഡായി ലഭിച്ചിരുന്നു. എന്നാൽ 2012 ഓടെ ഇതിൽ അഴിമതി ആരോപണം ഉയരുകയായിരുന്നു. സൽമാൻ ഖുർഷിദ് കേന്ദ്രമന്ത്രിയായിരിക്കെയാണ് സംഭവം.

2021 ജൂലൈയിൽ ലൂയിസ് ഖുർഷിദിനെതിരെ കോടതി വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ആരോപണങ്ങൾ ലൂയിസ് ഖുർഷിദ് നിഷേധിച്ചിട്ടുണ്ടെങ്കിലും സംശയത്തിന്റെ നിഴലിലാണ്. പൂർണമായി കുറ്റവിമുക്തമാകുന്നതിനിപ്പുറം പാർട്ടി ടിക്കറ്റ് നൽകിയതിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്.

ഉന്നാവോ കേസിൽ ഇരയുടെ അമ്മയായ ആശ സിംഗ്, ആശ പ്രവർത്തകരുടെ പ്രതിഫലത്തിനായി പ്രതിഷേധം നയിച്ച പൂനം പാണ്ഡെ, സിഎഎ വിരുദ്ധ പ്രതിഷേധത്തിന് ജയിലിലായിരുന്ന ആക്ടിവിസ്റ്റ് സദഫ് ജാഫർ തുടങ്ങിയവരുടെ പേരുകളും പട്ടികയിൽ ഉണ്ട്. സാധാരണക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ രാജ്യത്ത് ഒരു പുതിയ രാഷ്‌ട്രീയത്തിനാണ് തുടക്കം കുറിക്കുന്നതെന്നും ആയിരുന്നു പ്രിയങ്കയുടെ വാക്കുകൾ.

Tags: salman khurshid
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies