പതിറ്റാണ്ടുകളായി കത്തിക്കൊണ്ടിരിക്കുന്ന നരക വാതിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

പതിറ്റാണ്ടുകളായി കത്തിക്കൊണ്ടിരിക്കുന്ന നരക വാതിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 06:04 pm IST
FacebookTwitterWhatsAppTelegram

പതിറ്റാണ്ടുകളായി അഗ്നി ജ്വലിക്കുന്ന ഒരു ഗർത്തം. ആവിർഭാവത്തെകുറിച്ചോ ഉത്ഭവത്തെകുറിച്ചോ യാതോരു വിവരങ്ങളും ആധുനിക ശാസത്രലോകത്തിന് നൽകാതെ അജ്ഞാതമായി അതിങ്ങനെ കത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നും നിഗൂഡതകൾ അവസാനിപ്പിക്കാതെ ഭയം ജനിപ്പിക്കുന്ന കാഴ്ചയായി സന്ദർശകരെ അത്ഭുതപ്പെടുത്തുകയാണ് ഈ ഗർത്തം.

ഇന്നിവിടെ പറയുന്നത് മനുഷ്യനെ ആകെ ഭീതിപ്പെടുത്തുന്ന തുർക്മെനിസ്ഥാനിലെ ഗർത്തത്തെക്കുറിച്ചാണ്. വർഷങ്ങളായി ഭൂമിയുടെ തീക്കനൽ നേരിട്ട് കാണാനാകുന്ന ഒരു ഗർത്തം ഒരു വിസ്മയ പ്രതിഭാസമായി തുടരുകയാണ്. നമ്മളിതുവരെ കാണാത്ത നരകത്തിലേക്കുള്ള വാതിലാണോ എന്ന് പോലും സംശയിക്കുന്നവരുണ്ട് ഈ ഗർത്തം കാണാൻ എത്തുന്നവർക്കിടയിൽ. സംശയത്തിന് പ്രധാന ഹേതു ഗർത്തത്തിന്റെ പേര് തന്നെയാണ്. വാതിൽ എന്ന അർത്ഥം വരുന്ന ദർവാസ എന്നാണ് ഈ പ്രതിഭാസത്തിന്റെ നാമം. കാരകം മരുഭൂമിയിലെ ദർവാസ ഗർത്തിന്റെ ആവിർഭാവം സംബന്ധിച്ച് നിഗൂഢതകൾ ഇനിയും ചുരുളഴിയേണ്ടതുണ്ട്.

1971 ൽ സോവിയറ്റ് ഡ്രില്ലിംഗ് ഓപ്പറേഷനിലുണ്ടായ പിഴവാണ് ഇത്തരം ഒരു ഗർത്തം രൂപപ്പെടാൻ ഇടയാക്കിയതെന്നാണ് പലരും വിശ്വസിക്കുന്നത്. കനേഡിയൻ പരിവേഷകനായ ജോർജ്ജ് കുറൂണിസ് 2013-ൽ ഗർത്തത്തിന്റെ ആഴം പരിശോധിച്ചു. എന്നാൽ അത് എങ്ങനെയാണ് ആവിർഭവിച്ചതെന്ന് ആർക്കും അറിയില്ലെന്ന് കണ്ടെത്തുകയും ചെയ്തു. തുർക്ക്മെൻ ജിയോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, 1960 കളിൽ ഗർത്തം രൂപപ്പെട്ടെങ്കിലും 1980 കളിൽ മാത്രമാണ് ഇത് കത്തിയത്. കാരകം മരുഭൂമിയിലെ ഈ ഗർത്തത്തിൽ നിന്ന് പതിറ്റാണ്ടുകളായി തീ ഉയരുകയാണ്. നിഗൂഡതകൾ നിറഞ്ഞതാണ് ഈ ഗർത്തം. അകാരണമായി ഉയരുന്ന തീയുടെ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാൽ നരകവാതിൽ എന്നാണ് ഈ ഗർത്തത്തിന് പേരിട്ടത്.

പതിറ്റാണ്ടുകളായി കത്തിക്കൊണ്ടിരിക്കുന്ന ഈ നരക വാതിൽ അടയ്‌ക്കാൻ ഉത്തരവിട്ടിരിക്കുകയാണ് തുർക്ക്‌മെനിസ്ഥാൻ പ്രസിഡന്റ്. കത്തിക്കൊണ്ടിരിക്കുന്ന തീ കെടുത്തിക്കൊണ്ടാണ് നരകവാതിൽ അടയ്‌ക്കുന്നത്. ഇവിടെ കത്തിതീരുന്നത് ഭൂമിയിലെ അമൂല്യമായ വാതകങ്ങളാണെന്നതാണ് തുർക്മെനിസ്ഥാന്റെ പ്രശ്നം. പാരിസ്ഥിതികവും ആരോഗ്യപരവുമായ കാരണങ്ങളാലും ഗ്യാസ് കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുമാണ് ഇത്തരമൊരു തീരുമാനമെന്നാണ് പ്രസിഡൻറ് ഗുർബാംഗുലി ബെർഡിമുഖമെഡോവ് പറയുന്നത്. തുർക്ക്‌മെനിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗർത്തം. ദർവാസ ഗർത്തം എങ്ങനെ രൂപപ്പെട്ടു എന്നതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ അവസാനിക്കുന്നില്ല. ഗർത്തത്തിൽ നിന്ന് തീ ഉയരുന്നത് കാരണം പ്രകൃതി വിഭവങ്ങൾ നശിക്കുന്നു. പരിസ്ഥിതിക്ക് നാശം സംഭവിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിനായി ഉപയോഗിക്കാവുന്ന വലിയ സമ്പത്താണ് നശിക്കുന്നത്. ഇക്കാരണം കൊണ്ടാണ് തീ അണയ്‌ക്കു?വാനായി ഭരണകൂടം ഒരുങ്ങുന്നത്. നിഗൂഢതകൾ ഏതായാലും അവസാനിക്കുന്നില്ല. എങ്ങനെയാണ് പതിറ്റാണ്ടുകളായി കത്തുന്ന തീ അണയ്‌ക്കുക എന്നതും അറിയില്ല. ഒരു കാര്യം ഉറപ്പാണ്. ഭൂമിയാണിത്. അകം കത്തുകയാണ്. മനുഷ്യന്റെ ആർത്തി ഭൂമിയെ തുരന്ന് ഭക്ഷിക്കുകയാണ്. അതിനാൽ ഇത്തരം പ്രതിഭാസങ്ങൾ അവസാനിക്കില്ല… മനുഷ്യൻ ഇല്ലാതാകുന്നിടത്തോളം കാലം.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies