ലണ്ടന്‍: ബിബിസിയുടെ ലണ്ടനിലെ ആസ്ഥാനത്തെ പ്രോസ്പരോ, ആരിയല്‍ പ്രതിമയാണ് തകര്‍ത്തത്. എറിക്ഗില്‍ എന്ന ശില്‍പി നിര്‍മിച്ച ശില്‍പം 1933 മുതല്‍ ബിബിസിയുടെ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പ്രതിമ നീക്കംചെയ്യണമെന്ന ആവശ്യമുന്നയിച്ച് ചിലകോണുകളില്‍ നിന്ന് പ്രചാരണം തുടരുന്നതിനിടെയാണ് പ്രതിമ തകര്‍ക്കാന്‍ ശ്രമം നടത്തിയത്. ചുറ്റിക ഉപയോഗിച്ച് ചിലഭാഗങ്ങള്‍ തകര്‍ത്തു. ശില്‍പി സ്വന്തംമകളെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നുണ്ട്. സ്വന്തം മകളെപ്പോലും ലൈംഗികമായി ഉപയോഗിച്ച ബാലലൈംഗിക പീഡകനായ ശില്‍പിയോടുള്ള പ്രതിഷേധമാണ് പ്രകോപനത്തിന് കാരണം.
കുട്ടികളോട് ലൈംഗികാസക്തിയുള്ള ശില്‍പി നിര്‍മിച്ച ശില്‍പം തകര്‍ത്തുകൊണ്ടാണ് ഇയാള്‍ പ്രതിഷേധിച്ചത്. രാവിലെ ഇയാള്‍ പ്രതിമതകര്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടത് പൊലീസിനെ അറിയിച്ചു.പ്രതിമ തകര്‍ക്കുന്നതിനിടെ ബാലലൈംഗിക പീഡകനെന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ബിബിസി ജീവനക്കാരന്‍ വ്യക്തമാക്കി.ഫയര്‍ഫോഴ്‌സിന്റ സഹായത്തോടെയാണ് ഇയാളെ താഴെയിറക്കിയത്. അറസ്റ്റിനു മുന്‍പ്ഏതെങ്കിലും തരത്തിലുളള ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടോയെന്ന കാര്യം പരിശോധിച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
പ്രതിമയക്കോ കെട്ടിടത്തിനോ എന്തെങ്കിലും കേടുപാട് സംഭവിച്ചോയെന്ന കാര്യം പരിശോധിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രതിമതകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ ഒരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഏതാനും വര്‍ഷം മുന്‍പ് ക്വാനോന്‍ ഗ്രൂപ്പ് പ്രതിമ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയിരുന്നു. 1940ലാണ് ശില്‍പി എറിക് ഗില്‍ മരിച്ചത്. ബ്രിസ്റ്റോളില്‍ പതിനേഴാം നൂറ്റാണ്ടിലെ അടിമ വ്യാപാരി എഡ്‌വാര്‍ഡ് കോള്‍സ്‌റ്റോണിന്റെ പ്രതിമ നശിപ്പിച്ച പ്രതികളെ പിടികൂടി നാലുദിവസം പിന്നീടുമ്പോഴാണ് വീണ്ടും പ്രതിമ ആക്രമിക്കപ്പെട്ടത്. സമൂഹത്തില്‍ പ്രതിമകളുടെ സ്ഥാനം വ്യക്തമാക്കുന്ന ചര്‍ച്ചകള്‍ 2020 മുതല്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിമ തകര്‍ത്ത സംഭവമുണ്ടായത്.















