സൂര്യന്റെ ഉത്തരായനം ആരംഭിക്കുന്ന മകരസംക്രാന്തി ദിനം; അറിയണം ഇക്കാര്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂര്യന്റെ ഉത്തരായനം ആരംഭിക്കുന്ന മകരസംക്രാന്തി ദിനം; അറിയണം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2022, 08:48 am IST
FacebookTwitterWhatsAppTelegram

മേടം മുതൽ മീനം വരെ പന്ത്രണ്ട് രാശികളിൽ ധനുവിൽ നിന്ന് സൂര്യൻ മകരം രാശിയിലേക്ക് മാറുന്ന ദിവസമാണ് മകര സംക്രമം. മുപ്പത്തിമുക്കോടി ദേവതകളിൽ, സമ്പൂർണ സൃഷ്ടികൾക്കും ജീവനേകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണുള്ളത്. സൂര്യദേവന്റെ ഉപാസനയ്‌ക്കായിട്ടുള്ള ഒരു പ്രധാനപ്പെട്ട ദിനമാണ് മകരസംക്രാന്തി. മകരസംക്രാന്തി ദിവസം സൂര്യൻ മകരരാശിയിലേക്ക് സംക്രമണം ചെയ്യുന്നു. കൂടാതെ സൂര്യന്റെ ഉത്തരായനവും ആരംഭിക്കുന്നു. മകരസംക്രാന്തി മുതൽ കർക്കിടക സംക്രാന്തി വരെ സൂര്യന്റെ ഉത്തരായനമാണ്. ഉത്തരായനത്തിലെ ആറു മാസം ശേഷ്ഠ്രമാണ്. കർക്കിടക സംക്രാന്തി മുതൽ മകര സംക്രാന്തി വരെയുള്ള കാലഘട്ടത്തെ ദക്ഷിണായനം എന്നു പറയുന്നു.

മകര സംക്രാന്തി ദിവസം പൂർണ വിശ്വത്തിന്റെയും ചേതനാരൂപമായ കാര്യക്ഷമതയിൽ അഭിവൃദ്ധി ഉണ്ടാകുന്നു. ഈ ഉത്സവദിനം രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. വളരെ ഭക്തിയോടെയും ഉത്സാഹത്തോടെയുമാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്. ഈ പുണ്യദിനത്തിൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഗംഗാസാഗർ, പ്രയാഗ് മുതലായ സ്ഥലങ്ങളിൽ തീർഥസ്‌നാനം, പിതൃ തർപ്പണം, സൂര്യപൂജ-പ്രാർത്ഥന എന്നിവയ്‌ക്കായി ഒത്തു കൂടുന്നു. മകര സംക്രാന്തി കാലയളവിൽ രജ-സത്ത്വാത്മകമായ തരംഗങ്ങളുടെ അളവ് കൂടുതലായതിനാൽ സാധനയ്‌ക്ക് വേണ്ടി ഈ സമയം വളരെ അനുകൂലമാണ്.

ഈ ദിവസം സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള കാലം പുണ്യകാലമാണ്. ഈ സമയത്ത് തീർഥസ്‌നാത്തിന് പ്രത്യേക മഹത്ത്വമുണ്ട്. ഗംഗ, യമുന, ഗോദാവരി, കൃഷ്ണ, കാവേരി തുടങ്ങിയ നദികളുടെ തീരങ്ങളിൽ സ്‌നാനം ചെയ്യുന്നവർക്ക് മഹാപുണ്യം ലഭിക്കുന്നു. മകരസംക്രാന്തിക്ക് പ്രയാഗ്, ഗയ, ഗഢമുക്തേശ്വർ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ തീർഥസ്‌നാനം ചെയ്യാനും സൂര്യഭഗവാനെ പൂജിക്കാനും എത്തുന്നു. അവിടെ അതീവ ഭക്തി ഭാവത്തോടെ ഈ ഉത്സവം ആഘോഷിക്കുന്നു.

സംക്രാന്തി ദിവസം എള്ളു ചേർത്ത വെള്ളത്തിൽ സ്‌നാനം ചെയ്യുന്നത് ഗുണകരമാണ്. സ്‌നാനത്തിനു മുമ്പായി ഇപ്രകാരം സങ്കൽപം ചെയ്യുക : ”എന്റെ ശരീരം, മനസ്സ്, വാക്ക്, ഇവ കൊണ്ടുണ്ടായിട്ടുള്ള ത്രിവിധ പാപങ്ങൾ നശിക്കട്ടെ. അതോടൊപ്പം എനിക്ക് സൂര്യഭഗവാന്റെ കൃപ ലഭിക്കട്ടെ. ഇതിനായി പൊടിച്ച എള്ളുകൊണ്ടുള്ള സ്‌നാനചൂർണം തേച്ച്, എള്ളു ചേർത്ത വെള്ളത്തിൽ ഞാൻ സ്‌നാനം ചെയ്യുന്നു.’ സങ്കൽപ്പത്തിനുശേഷം സ്‌നാനം ചെയ്യുന്നു. അതിനുശേഷം സൂര്യനാരായണന്റെ പൂജ ചെയ്ത് യഥാശക്തി ദാനാദികർമങ്ങൾ ചെയ്യുന്നു. സൃഷ്ടിയുടെ പരിപാലന കർത്താവായ ഭഗവാൻ ശ്രീവിഷ്ണുവിന്റെ നാമം ജപിച്ച് അരി, കറുത്ത എള്ള്, കറുത്ത ഉഴുന്ന്, ശർക്കര, ഇഞ്ചി, പച്ചക്കറി, ഉപ്പ് എന്നീ സാധനങ്ങളോടൊപ്പം സ്വർണം, വെള്ളി അല്ലെങ്കിൽ നാണയം ദാനം ചെയ്യുന്നു.

സംക്രാന്തി സമയത്ത് എള്ളിന്റെ ഉപയോഗത്തിനും ഏറെ പ്രത്യേകതകൾ പറയാറുണ്ട്. എള്ളിന് സത്ത്വതരംഗങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവ് കൂടുതലാണ്. അതിനാൽ സൂര്യന്റെ ഈ സംക്രമണ കാലത്ത് സാധനയുടെ അഭിവൃദ്ധിക്ക് എള്ള് ഉപയോഗിക്കുന്നത് ഗുണകരമാണ്. ഈ സമയം എള്ള് ഉപയോഗിക്കുന്നതിനും പ്രത്യേക ക്രമമുണ്ട്. ആദ്യം എള്ളെണ്ണയാൽ അഭ്യംഗം ചെയ്യുക അതായത് എള്ളെണ്ണ ശരീരത്തിൽ തേച്ച് തിരുമ്മുക. ശേഷം പൊടിച്ച എള്ളുകൊണ്ടുള്ള സ്‌നാനചൂർണം തേച്ച്, എള്ളു ചേർത്ത വെള്ളത്തിൽ കുളിക്കണം. എള്ളുകൊണ്ടുണ്ടാക്കിയ ഭക്ഷണപദാർഥങ്ങൾ സേവിക്കേണ്ടത്. എള്ളുകൊണ്ടുണ്ടാക്കിയ ഭക്ഷണപദാർഥങ്ങൾ മറ്റുള്ളവർക്ക് നൽകുകയും വേണം. ശിവക്ഷേത്രത്തിൽ എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കണം. പിതൃശ്രാദ്ധം നടത്തുകയും, ബ്രാഹ്മണർക്ക് എള്ള് ദാനം ചെയ്യുകയും വേണം.

ധർമശാസ്ത്രമനുസരിച്ച് മകരസംക്രാന്തി ദിവസം ചെയ്യുന്ന ജപം, അനുഷ്ഠാനങ്ങൾ, ദാനം എന്നിവയ്‌ക്കള്ള മഹത്ത്വം വളരെ കൂടുതലാണ്. ഈ ദിവസം ദാനം നൽതിയാൽ, അടുത്ത ജന്മത്തിൽ അതിന്റെ 100 മടങ്ങ് കൂടുതൽ പുണ്യം നമുക്ക് ലഭിക്കുമെന്നാണ് വിശ്വാസം. മകരസംക്രാന്തിയുടെ പുണ്യ കാലത്ത് ദാനം ചെയ്യാവുന്ന ചില വസ്തുക്കളെ കുറിച്ചും അറിയാം.

1. ഫലോച്ചയ ദാനം : അടയ്‌ക്ക കുല അല്ലെങ്കിൽ ഏതെങ്കിലും പഴങ്ങളുടെ കുല

2. ഫലയുഗ്മദാനം : 12 തരത്തിലുള്ള ഫലങ്ങൾ ഈരണ്ടു വീതം

3. വർധിത ഫലദാനം : എള്ള്, ശർക്കര, കൊപ്ര ഇവയുടെ മിശ്രിതം

4. പാകഭാണ്ഡദാനം : ദമ്പതികൾക്ക് ഭക്ഷണത്തിനുവേണ്ടിയുള്ള വസ്തുക്കളും കൂടാതെ അടുക്കള പാത്രങ്ങളും

5. രസരംഗദാനം : കുങ്കുമം, ശർക്കര എന്നിവ നിറച്ച 2 മംഗള പാത്രങ്ങൾ

6. കുലദ്വയദാനം : ഏതെങ്കിലും രണ്ട് ധാന്യങ്ങളുടെ കൂമ്പാരം

7. സൂര്യബിംബദാനം : സൂര്യന്റെ ബിംബം

8. ഗൗരിഹരദാനം : ശിവപാർവതിയുടെ ബിംബം

Tags: MAKARA SAMKRANTHI
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies