ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ബോംബ് സ്ക്വാഡ് ഐഇഡി കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുകയും പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തുകയുമായിരുന്നു. ഡൽഹിയിലെ ഘാസീപൂർ ഫ്ളവർ മാർക്കറ്റിലാണ് സംഭവം.
Photo of the abandoned bag containing IED found at Ghazipur Flower Market in East Delhi
(Photo: Sources in police) pic.twitter.com/5b70BGmuVm
— ANI (@ANI) January 14, 2022
സ്പെഷ്യൽ സെൽ ഓഫീസർമാരും എൻഎസ്ജിയും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ മൂന്ന് കിലോ ഗ്രാം തൂക്കമുള്ള ഐഇഡി കണ്ടെത്തി. തുടർന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ ഐഇഡി നിർവീര്യമാക്കി.
കണ്ടെത്തിയ ഐഇഡി ഉയർന്ന സ്ഫോടന ശേഷിയുള്ളതാണെന്നും വലിയ രീതിയിൽ നാശം വിതയ്ക്കാൻ കെൽപ്പുള്ളതായിരുന്നുവെന്നും എൻഎസ്ജി സംഘം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.
റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് ആക്രമണം നടത്തുകയെന്നതായിരുന്നു ഐഇഡി സ്ഥാപിച്ചവരുടെ ഉദ്ദേശ്യമെന്നാണ് പ്രാഥമിക നിഗമനം. മാർക്കറ്റിൽ ജനക്കൂട്ടം പരമാവധിയുണ്ടാകുന്ന സ്ഥലം നോക്കിയാണ് ബോംബ് സൂക്ഷിച്ച ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടായിരുന്നത്.
Comments