സാങ്കേതിക തകരാറല്ല : കുനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാങ്കേതിക തകരാറല്ല : കുനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2022, 07:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജനറൽ ബിപിൻ റാവത്തുൾപ്പെടെ സൈനികോദ്യോഗസ്ഥർ വീരമൃത്യു വരിച്ച ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. സംയുക്ത സൈനിക അന്വേഷണ സംഘമാണ് ആദ്യ റിപ്പോർട്ട് സമർപ്പിച്ചത്. ഹെലികോപ്ടറിന്റെ സാങ്കേതിക തകരാറല്ല അപകടത്തിനു കാരണമായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

അപകടത്തിനു പിന്നിൽ അട്ടിമറിയും നടന്നിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൈലറ്റിന്റെയോ മറ്റ് ഹെലികോപ്ടർ ഉദ്യോഗസ്ഥരുടേയോ ശ്രദ്ധക്കുറവും ഉണ്ടായിട്ടില്ല. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ വ്യതിയാനമാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനം കാരണം മേഘങ്ങൾക്കുള്ളിലേക്ക് പെട്ടെന്ന് ഹെലികോപ്ടർ ഇടിച്ചു കയറുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥയുടെ പെട്ടെന്നുണ്ടായ മാറ്റം പൈലറ്റിന് പ്രദേശത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമായി എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഫ്ലൈറ്റ് ഡാറ്റ റിക്കോഡറും കോക്ക്പിറ്റ് വോയ്സ് റിക്കോഡറും പരിശോധിച്ചതിനൊപ്പം ദൃക്സാക്ഷികളെ ചോദ്യം ചെയ്തതിനു ശേഷമാണ് അന്വേഷണ സംഘം നിഗമനത്തിലെത്തിയിരിക്കുന്നത്. റിപ്പോർട്ടിനൊപ്പം ചില നിർദ്ദേശങ്ങളും സംയുക്ത അന്വേഷണ സംഘം മുന്നോട്ടു വെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ വർഷം ഡിസംബർ എട്ടിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടം നടന്നത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഒപ്പമുണ്ടായിരുന്ന 12 സൈനിക ഉദ്യോഗസ്ഥരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് മരണത്തിന് ‌കീഴടങ്ങുകയായിരുന്നു.

Tags: BIPIN RAWATIAF chopper crash
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies