ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. രണ്ടര വയസ്സോളം പ്രായമുള്ള പെൺ കടുവയുടെ ജഡമാണ് കണ്ടെത്തിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപത്തുള്ള വന മേഖലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മരണകാരണം കണ്ടെത്താൻ ഇന്ന് കടുവയുടെ ജഡം പോസ്റ്റുമോർട്ടം നടത്തും എന്ന് അധികൃതർ അറിയിച്ചു.















