മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയർ ജോൺ പെന്നിക്യുക്കിന്റെ പ്രതിമ ജന്മനാട്ടിൽ നിർമ്മിക്കാൻ തമിഴ്‌നാട് സർക്കാർ; ഇംഗ്ലണ്ടിലെ കാംബർലിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയർ ജോൺ പെന്നിക്യുക്കിന്റെ പ്രതിമ ജന്മനാട്ടിൽ നിർമ്മിക്കാൻ തമിഴ്‌നാട് സർക്കാർ; ഇംഗ്ലണ്ടിലെ കാംബർലിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 04:13 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ. നൂറ്റാണ്ടുകൾ പഴക്കമുള്ള വരൾച്ച പരിഹരിക്കാനാണ് മുല്ലപ്പെരിയാർ അണക്കെട്ട് പണികഴിപ്പിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് സർക്കാർ ശനിയാഴ്ച പ്രഖ്യാപിച്ചു.

19ാം നൂറ്റാണ്ടിൽ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമ സർക്കാർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബർലിയിലാണ് സ്ഥാപിക്കുക. പ്രതിമ സ്ഥാപിക്കുന്നതിന് കാംബർലിയിലെ തമിഴർ സെന്റ് പീറ്റേഴ്സ് ചർച്ചിൽ നിന്ന് അനുമതി നേടിയിട്ടുണ്ടെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

ആരാണ് കേണൽ ജോൺ പെന്നിക്യുക്ക്?
ബ്രിഗേഡിയർ ജനറൽ ജോൺ പെന്നിക്യൂക്കിന്റെയും ഭാര്യ സാറയുടെയും മകനായി 1841-ൽ മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ജോൺ പെന്നിക്യുക്ക് ജനിച്ചത്. ഇംഗ്ലണ്ടിലെ ചെൽട്ടൻഹാം കോളേജിൽ നിന്ന് വിദ്യാഭ്യാസം നേടി. ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ പിതാവും മൂത്ത സഹോദരനുമായ അലക്‌സാണ്ടറും ചില്ലിയൻവാല യുദ്ധത്തിൽ പങ്കെടുത്തു. 1849ലെ യുദ്ധത്തിൽ ഇരുവരും മരിച്ചു. സറേയിലെ അഡിസ്‌കോമ്പിലുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനി മിലിട്ടറി കോളേജിൽ 1857ൽ ചേർന്നു.

മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിൽ ലെഫ്റ്റനന്റായി 1858ൽ പെന്നിക്യുക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. 1960ൽ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. രാജ്ഞി 1895ൽ അദ്ദേഹത്തെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യയിലേക്ക് നാമനിർദ്ദേശം ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണത്തിൽ ചീഫ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ച അദ്ദേഹം 1867-68 ലെ അബിസീനിയൻ പര്യവേഷണത്തിൽ പങ്കെടുത്തതിന് മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

Tags: MULLAPERIYAR DAM
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies