തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം അതിശക്തമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അതിതീവ്ര കൊറോണ വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വരുന്ന മൂന്ന് ആഴ്ച ഏറെ നിർണായകമാണ്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കും. രോഗവ്യാപനം ശക്തമാകും. എല്ലാവരും സ്വയം നിയന്ത്രണം വേണം. നിലവിൽ 78 ആക്ടീവ് ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത് ഉള്ളതെന്നും വീണാ ജോർജ് വ്യക്തമാക്കി.
ഒമിക്രോൺ ബാധിതരുടെ എണ്ണവും വരും ദിവസങ്ങളിൽ വർദ്ധിക്കും. രോഗവ്യാപനം രൂക്ഷമാകുമ്പോഴും പലരും ജാഗ്രത കാണിക്കുന്നില്ല. അശ്രദ്ധ രോഗവ്യാപനം രൂക്ഷമാക്കും. മറ്റ് വകഭേദങ്ങളെക്കാൾ ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണ്. അതിനാൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ മാസ്‌ക് ധരിക്കുകയും മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണമെന്നും വീണാ ജോർജ് പറഞ്ഞു.
Comments