വോട്ടിനായി ബിക്കിനി മോഡലിനെ കെട്ടിയിറക്കി കോൺഗ്രസ്; ആരാണ് അർച്ചന ഗൗതമെന്ന് പാർട്ടി പ്രവർത്തകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ടിനായി ബിക്കിനി മോഡലിനെ കെട്ടിയിറക്കി കോൺഗ്രസ്; ആരാണ് അർച്ചന ഗൗതമെന്ന് പാർട്ടി പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2022, 11:44 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചത് മുതൽ വട്ടം കറങ്ങി കോൺഗ്രസ്. പാർട്ടി സ്ഥാനാർത്ഥിയായ അർച്ചന ഗൗതമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മോഡലും സൗന്ദര്യ മത്സര വിജയിയുമായ അർച്ചനയുടെ ബിക്കിനി ധരിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തി. തന്റെ ജോലിയെയും രാഷ്‌ട്രീയത്തെയും തമ്മിൽ ബന്ധിപ്പിക്കരുതെന്ന് അർച്ചന അഭ്യർത്ഥിച്ചു.

‘ 2018 മിസ് ബിക്കിനി മത്സരത്തിൽ ഞാൻ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2014ലെ മിസ് ഉത്തർപ്രദേശായിരുന്നു ഞാൻ. കൂടാതെ, 2018ലെ മിസ് കോസ്‌മോ വേൾഡിലും ഞാൻ മത്സരിച്ചിരുന്നു. ദയവായി എന്റെ തൊഴിലിനെ രാഷ്‌ട്രീയവത്കരിക്കരുത്. രാഷ്‌ട്രീയത്തിലെ എന്റെ ഭാവിയും എന്റെ ജോലിയും തമ്മിൽ ബന്ധിപ്പിക്കരുത്’ എന്ന് അർച്ചന പറഞ്ഞു. രാഷ്‌ട്രീയം ഇല്ലെങ്കിലും തൊഴിൽ വേണ്ടെന്ന് വെയ്‌ക്കാൻ പറ്റില്ലെന്നും അർച്ചന കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബറിലാണ് അർച്ചന കോൺഗ്രസിൽ ചേർന്നത്. മീററ്റിലെ ഹസ്തിനപുരത്തിലാണ് അർച്ചന കോൺഗ്രസിനായി മത്സരിക്കുന്നത്. ഇലക്ഷന് ജയിച്ചാൽ വിനോദ സഞ്ചാര മേഖലയെ കൂടുതൽ ഉണർത്തുമെന്നാണ് അർച്ചന പറയുന്നത്.

എന്നാൽ കോൺഗ്രസിന് വേണ്ടി കഠിനാധ്വാനം ചെയ്ത മറ്റ് വനിതകളെ തഴഞ്ഞാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. കഴിഞ്ഞ വർഷം പാർട്ടിയിൽ ചേർന്ന അർച്ചന ഇതുവരെയും കോൺഗ്രസിനായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും, പണം വാങ്ങി സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീശാക്തീകരണമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രധാന അജണ്ട. 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയിരുന്നു. എന്നാൽ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ, കോൺഗ്രസിന് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ട വനിതകളെ തഴയുകയാണ്.

Tags: Archana Gautam
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies