ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ ഓര്‍മയ്ക്കായാണ് അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ 75 യുദ്ധവിമാനങ്ങളാണ് റിപ്പബ്ലിക് ദിനത്തില്‍ ആകാശവിസ്മയത്തിന് ഒരുങ്ങുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം എന്ന പേരില്‍ നടക്കുന്ന ആഘോഷപരിപാടി റിപ്ലബ്ലിക്ക് ദിനത്തില്‍ കെങ്കേമമാക്കാനാണ് എയര്‍ഫോഴ്സിന്റെ തീരുമാനം.
അഞ്ച് റഫേല്‍ വിമാനങ്ങള്‍ ശത്രുസംഹാരംലക്ഷ്യമിട്ട് രൗദ്രഭാവം പൂണ്ട് പറക്കുന്ന ആകാശക്കാഴ്ചയ്ക്ക് ഡല്‍ഹി സാക്ഷ്യം വഹിക്കും. ജാഗ്വര്‍ യുദ്ധവിമാനങ്ങള്‍ 75ാം വാര്‍ഷികത്തെ അനുസ്മരിപ്പിക്കും വിധം 75 ആകൃതിയില്‍ പറക്കും. നാവികസേനയുടെ മിഗ് വിമാനങ്ങളും പി.81 യുദ്ധവിമാനങ്ങളും വരുണാകൃതിയിലും പറക്കും. ജനുവരി 26 ന് രാജ്യം അതിന്റെ 73ാം റിപ്പബ്ലിക് ദിനം ആചരിക്കുമ്പോള്‍ ഇന്ത്യസ്വതന്ത്രപരമാധികാരറിപ്പബ്ലിക് ആയതിന്റെ ബഹുമാന നിമിഷങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുക.
മധ്യഏഷ്യന്‍ രാജ്യങ്ങളായ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജികിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍,ഉസ്ബക്കിസ്ഥാന് എന്നീരാജ്യങ്ങള്‍ ഈ ധന്യമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ രാജ്യതലസ്ഥാനത്തെത്തും.
Comments