തിരുപ്പതി : ശ്രീകാളഹസ്തി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കങ്കണ റണാവത്ത് . പുതുവത്സരം തിരുപ്പതി തിരുമല ക്ഷേത്രദർശനത്തോടെയാണ് താരം ആരംഭിച്ചത് . പിന്നാലെയാണ് കാളഹസ്തിയിലും എത്തിയത് . ക്ഷേത്രത്തിൽ ദർശനം നടത്തി പൂജയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും കങ്കണ പങ്ക് വച്ചു.
‘ ലോകത്ത് ഒരേയൊരു രാഹുകേതു ക്ഷേത്രം മാത്രമേയുള്ളൂ… അത് തിരുപ്പതി ബാലാജിക്ക് അടുത്താണ്… അവിടെ ചില ചടങ്ങുകൾ നടത്തി. വളരെ ശ്രദ്ധേയമായ സ്ഥലം…. എന്റെ പ്രിയപ്പെട്ട ശത്രുക്കളിൽ നിന്നും ദയ ലഭിക്കാൻ ഞാൻ അവിടെ പോയി, ഈ വർഷം എനിക്കെതിരെ പോലീസ് പരാതികളും , എഫ്‌ഐആറുകളും കുറയണം , കൂടുതൽ പ്രണയലേഖനങ്ങളും വേണം ‘ ഇത്തരത്തിലാണ് കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ സുവർണ മുഖി നദീതീരത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ശിവക്ഷേത്രമാണ് ശ്രീകാളഹസ്തി ക്ഷേത്രം.ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം ദക്ഷിണ കൈലാസം എന്ന പേരിലറിയപ്പെടുന്നു. ശനിദശയിലും ശനി, രാഹു, കേതു എന്നിവയുടെ അപഹാരകാലത്തും ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ഭക്തർക്ക് ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം.















