കോൺഗ്രസ് ചതിച്ചു; ഗോവയിൽ എൻസിപിയും ശിവസേനയും മാത്രം സഖ്യത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ചതിച്ചു; ഗോവയിൽ എൻസിപിയും ശിവസേനയും മാത്രം സഖ്യത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 08:25 pm IST
FacebookTwitterWhatsAppTelegram

പനാജി: ഗോവയിൽ എൻസിപിയും ശിവസേനയും സഖ്യം പ്രഖ്യാപിച്ചു. മഹാരാഷ്‌ട്ര മോഡലിൽ മഹാവികാസ് അഖാഡി സഖ്യം രൂപീകരിക്കാൻ നടത്തിയ നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇരുപാർട്ടികളും മാത്രം ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. മഹാ വികാസ് അഖാഡിയിലെ മൂന്നാം കക്ഷിയായ കോൺഗ്രസ് സഖ്യത്തിൽ നിന്ന് പിൻമാറുകയായിരുന്നു.

കോൺഗ്രസിന് മുൻപിൽ ഒരുമിച്ച് മത്സരിക്കാൻ ഓഫർ വെച്ചിരുന്നതായും എന്നാൽ വിഫലമായെന്നും എൻസിപി നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു. മത്സരിക്കാമെന്നോ ഇല്ലെന്നോ കോൺഗ്രസ് പറഞ്ഞില്ല. സ്വന്തം നിലയിൽ മത്സരിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നതെന്നും പ്രഫുൽ പട്ടേൽ കൂട്ടിച്ചേർത്തു.

എൻസിപിക്ക് കോൺഗ്രസ് മതിയായ ബഹുമാനം നൽകുന്നില്ലെന്നും പ്രഫുൽ പട്ടേൽ കുറ്റപ്പെടുത്തി. ശിവസേന നേതാവ് സഞ്ജയ് റൗത്തും കോൺഗ്രസുമായി ചർച്ച നടത്തിയിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. സഖ്യം 40 സീറ്റുകളിലും മത്സരിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിൽ പിന്തുണ ആവശ്യമായി വരുന്ന സഖ്യമാകുകയാണ് ശിവസേനയുടെയും എൻസിപിയുടെയും ലക്ഷ്യം. മത്സരിക്കാൻ തീരുമാനിച്ച സീറ്റുകളിൽ കൂടുതലും വിജയസാദ്ധ്യതയുളളതാണെന്ന് നേതാക്കൾ പറഞ്ഞു.

പത്തോ പന്ത്രണ്ടോ സീറ്റുകളിൽ വീതം മത്സരിക്കാനാണ് ഇരു പാർട്ടികളും ആലോചിക്കുന്നത്. മഹാരാഷ്‌ട്രയിലെ സഖ്യത്തിൽ കല്ലുകടി തുടരുന്നതിനിടെയാണ് ഗോവയിലും സഖ്യം വ്യാപിപ്പിക്കാൻ എൻസിപി, കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തിയത്.

അതിനിടെ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് ഇന്ന് പുറത്തിറക്കിയത്. ഫെബ്രുവരി 14 നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags: GA2022GOA Election 2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies