ലണ്ടൻ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും, കരസേനാ മേധാവി ജനറൽ എംഎം നരവനയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലണ്ടൻ പോലീസിൽ അപേക്ഷ. കൊല്ലപ്പെട്ട ലഷ്കർ ഇ ത്വയ്ബ ഭീകരൻ സിയ മുസ്തഫയ്ക്ക് വേണ്ടി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോക്ക് വൈറ്റ് എന്ന സംഘടനയാണ് അപേക്ഷ നൽകിയിരിക്കുന്നത്. പാകിസ്താൻ പിന്തുണയ്ക്കുന്ന സംഘടനയാണ് സ്റ്റോക്ക് വൈറ്റ്.
ലണ്ടനിലെ മെട്രോ പോളിറ്റൻ പോലീസിലെ വാർ ക്രൈംസ് യൂണിറ്റിനാണ് നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. ജമ്മു കശ്മീരിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം അമിത് ഷായും, നരവനെയും ഇരുവരുമാണെന്ന വിചിത്ര ആരോപണമാണ് പരാതിയിൽ പറയുന്നത്. ഇവർക്കു പുറമേ ഉന്നത സൈനിക ഉദ്യോഗസ്ഥരായ എട്ട് പേർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്
ഇരുവരും കുറ്റക്കാരണെന്നതിന് തെളിവുകൾ ഉണ്ടെന്നും സംഘടന വാദിക്കുന്നു. സിയ മുസ്തഫയെ സ്വാതന്ത്ര്യ സമര സേനാനിയെന്നാണ് സംഘടന വിശേഷിപ്പിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചും പരാതിയിൽ പറയുന്നുണ്ട്.
24 കശ്മീരി പണ്ഡിറ്റുകളുടെ മരണത്തിന് ഇടയാക്കിയ നദിമാർഗ് കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനാണ് സിയ മുഹമ്മദ്. സംഭവത്തിൽ 2003 ൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ലഷ്കർ ഇ ത്വയ്ബ ജില്ലാ കമാൻഡർ കൂടിയായിരുന്നു ഇയാൾ. കഴിഞ്ഞ വർഷമാണ് ഇയാളെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്.
Comments