ന്യൂഡൽഹി: ഏഷ്യൻ മേഖലയിലെ സൈനിക സഖ്യത്തിൽ ഇന്ത്യയുടെ സ്ഥാനം നിർണ്ണായകമാകുന്നു. ഉക്രൈൻ-റഷ്യ ശത്രുതയെ ഇല്ലാതാക്കാനാണ് അമേരിക്ക ഇന്ത്യയുടെ സഹായം സ്വീകരിക്കുന്നത്. ഇന്തോ-പസഫിക് മേഖലയിലെ അമേരി ക്കയുടെ ഏറ്റവും വിശ്വസ്ഥരായ രാജ്യമെന്നതാണ് ഇന്ത്യയുടെ സഹായം സ്വീകരി ക്കാൻ കാരണം.
ഉക്രൈനിതരെ റഷ്യ നടത്തുന്ന സൈനിക നീക്കത്തിന്റെ വിശദവിവരങ്ങളാണ് അമേരിക്ക ഇന്ത്യക്ക് കൈമാറിയിട്ടുള്ളത്. അമേരിക്കയുടെ നീക്കം പ്രതിരോധ വിദഗ്ധരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഭീഷണി റഷ്യക്ക് മുന്നിൽ വിലപ്പോവില്ലെന്ന ബോദ്ധ്യമാണ് ഇന്ത്യയുടെ സഹായം തേടാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. അമേരിക്കയുടെ പ്രതിരോധ രംഗത്ത് സെക്രട്ടറിമാരിലൊരാളായ വെൻഡി ഷെർ മാനാണ് ഇന്ത്യയുടെ ഹർഷവർദ്ധൻ ശൃംഗ്ലയുമായി അടിയന്തിരമായി ടെലി ഫോണിൽ സംസാരിച്ചത്. റഷ്യൻ ഉപവിദേശകാര്യ മന്ത്രി സെർഗേ റിബാക്കോവ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂറുമായി വരുന്ന തിങ്കളാഴ്ച സംസാരിക്കാനി രിക്കേയാണ് അമേരിക്കയുടെ നീക്കം.
ഉക്രൈനെതിരെ മേഖലയിൽ റഷ്യ കനത്ത യുദ്ധസന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം ശക്തമായതാണ് അമേരിക്ക നയതന്ത്രപരമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്. മേഖലയിലെ ശാന്തിയും സമാധാനവും നിലനിർ ത്താൻ നരേന്ദ്രമോദിക്കും അജിത്‌ഡോവലിനും സാധിക്കുമെന്ന നിലപാടാണ് അമേരിക്കയുട ഏക പ്രതീക്ഷയെന്നും പ്രതിരോധ രംഗത്തുള്ളവർ പറയുന്നു.
ഉക്രൈനെതിരെ റഷ്യൻ അതിർത്തികൂടാതെ ബലാറസ് അതിർത്തിയിലും സൈന്യത്തെ വിന്യസിച്ചിരിക്കുന്നത് ഏറെ ആശങ്കപരത്തിയിരിക്കുകയാണ്. ഇതിനിടെ യൂറോപ്യൻ യൂണിയൻ റഷ്യയെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്. ഒപ്പം അമേരിക്കയും ബ്രിട്ടണും ഉക്രൈന് ആയുധങ്ങളും വിമാനങ്ങളും എത്തിച്ചു നൽകിയതോടെ പ്രശ്‌നം രൂക്ഷമാ യിരിക്കുകയാണ്.















