ഭോപ്പാൽ: റിപ്പബ്ലിക്ല് ദിനത്തിനായി ഒരുങ്ങി ഇന്ത്യൻ സേനാ വിഭാഗങ്ങൾ. പുതിയ യൂണിഫോമിൽ മദ്ധ്യപ്രദേശിൽ സേനാ കേന്ദ്രം സന്ദർശിച്ച് ജനറൽ എം.എം.നരവാനേയും ഇത്തവണത്തെ സേനകളുടെ ആത്മവിശ്വാസം ഉയർത്തി യാത്ര തുടരുകയാണ്. സൈനികരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച നരവാനേ വിവിധ മേഖലകളിലെ കമാന്റർമാരുമായും കൂടിക്കാഴ്ച നടത്തി.
മദ്ധ്യപ്രദേശിലെ സേനാ താവളത്തിൽ ഇന്ന് സന്ദർശനം നടത്തുന്ന കരസേനാ മേധാവി വിവിധ ബറ്റാലിയനുകളുടെ സന്നാഹങ്ങൾ പരിശോധിച്ചു. ഇത്തവണ ഇന്ത്യൻ കരസേന അണിയുന്ന വേഷം കാണാനുള്ള ആവേശത്തിലാണ് ഇന്ത്യൻ ജനത. കഴിഞ്ഞ ദിവസം ഔദ്യോഗികമായി സേനയുടെ ഡിജിറ്റൽ ഡിസൈനിലുള്ള കാമോഫ്ലേഗ് യൂണിഫോമുകൾ പുറത്തിറക്കിയിരുന്നു.
കാമോഫ്ലേഗ് യൂണിഫോമുകൾ അണിഞ്ഞുകൊണ്ടുള്ള കമാന്റോ വിഭാഗത്തിന്റെ മാർച്ച് ആവേശത്തോടെയാണ് ഇന്ത്യൻ ജനത കണ്ടത്. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിൽ കരസേനയുടെ വിവിധ ബറ്റാലിയനുകൾ കാമോഫ്ലാഗ് യൂണിഫോമിൽ അണിനിരക്കുമെന്നാണ് സൂചന.
കനത്ത സുരക്ഷയാണ് തലസ്ഥാന നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അരലക്ഷം പോലീസ് സേനാംഗങ്ങളെയാണ് ഡൽഹിയുടെ സുരക്ഷാ ചുമതല യ്ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് പോലീസ് കമ്മീഷണർ രാകേഷ് അസ്താന അറിയിച്ചു.സാങ്കേതിക സുരക്ഷാ സംവിധാനത്തിനായി 500 സിസി ടിവി ക്യാമറ കളും പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്.
Comments