വാക്കുപാലിച്ച് ആനന്ദ് മഹീന്ദ്ര; ഷൂട്ടർ അവനി ലേഖരയ്ക്ക് ഇനി പുത്തൻ കൂട്ട്; എക്‌സ് യുവി 700 സമ്മാനിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്കുപാലിച്ച് ആനന്ദ് മഹീന്ദ്ര; ഷൂട്ടർ അവനി ലേഖരയ്‌ക്ക് ഇനി പുത്തൻ കൂട്ട്; എക്‌സ് യുവി 700 സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 04:51 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ പാരാലിമ്പിക്സിൽ രാജ്യത്തിന് സ്വർണമെഡൽ സമ്മാനിച്ച ഷൂട്ടർ അവനി ലേഖരയ്‌ക്ക് പ്രത്യേകമായി നിർമ്മിച്ച എക്സ് യുവി 700 എസ് യുവി സമ്മാനിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നിർമ്മാതാക്കൾക്ക് നന്ദി അറിയിച്ചുകൊണ്ട് അവനി ലേഖര തന്റെ പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു.

2021ലെ ടോക്കിയോ പാരാലിമ്പിക്‌സിൽ സ്വർണ മെഡൽ കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു അവനി ലേഖര. തുടർന്ന് താരത്തിന് ഉപയോഗിക്കാൻ പ്രാപ്തമായ വിധത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത മഹീന്ദ്ര എസ് യുവി 700 ലിമിറ്റഡ് എഡിഷൻ സമ്മാനിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അറിയിച്ചിരുന്നു. അവനിക്ക് സമ്മാനിച്ച ഈ വാഹനം രൂപകൽപ്പന ചെയ്തത് മഹീന്ദ്രയുടെ ഗ്ലോബർ പ്രൊഡക്ട് ഡെവലപ്‌മെന്റ് മേധാവി ആർ വേലുസ്വാമിയാണ്. മഹീന്ദ്ര കഴിഞ്ഞയിടെ പുറത്തിറക്കിയ എക്‌സ് യുവി 700യുടെ രൂപകൽപ്പനയ്‌ക്ക് പിന്നിലും വേലുസ്വാമി തന്നെയാണ്. താരത്തിന് വാഹനത്തിൽ അനായാസം കയറാനും ഇറങ്ങാനും സാധിക്കും

ഒളിമ്പിക്സിലും പാരാലിമ്പിക്സിലും വിജയം കൈവരിച്ച ഇന്ത്യൻ അത്ലറ്റുകൾക്ക് പാരിതോഷികം നൽകാൻ മഹീന്ദ്ര തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നീരജ് ചോപ്രയ്‌ക്ക് എക്സ് യുവി 700 സുവർണ എഡിഷൻ സമ്മാനിച്ചിരുന്നു. അവനിക്ക് സമ്മാനിച്ച വാഹനത്തിന്റെ ഗ്രില്ലിനും ഗോൾഡൻ കളർ പൂശിയിട്ടുണ്ട്. അവനിക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. വാഹനം തുറന്നാൽ ഉളളിൽ നിന്നും സീറ്റുകൾ പുറത്തേക്ക് തളളിവരുന്ന സംവിധാനമാണ് എടുത്തുപറയേണ്ടത്. ഇതിലൂടെ വീൽചെയറിലേക്കോ മറ്റ് ഇരിപ്പിടങ്ങളിലേക്കോ ഈസിയായി മാറാനും അവനിക്ക് കഴിയും.

ഷൂട്ടിംഗിലാണ് അവനി ഇന്ത്യക്കായി സ്വർണ മെഡൽ കരസ്ഥമാക്കിയത്. ഇതിനാൽ തന്നെ അതിന്റെ ഓർമ്മപ്പെടുത്തലായി പ്രത്യേകം തയ്യാറാക്കിയ സ്റ്റിക്കറുകൾ വാഹനത്തിന്റെ വശങ്ങളിലും, പിൻഭാഗത്തും നൽകിയിട്ടുണ്ട്. വാഹനത്തിന്റെ മുൻവശത്തെ വെർട്ടിക്കൽ ഗ്രിൽ സ്ലാട്ടുകളിലും പിൻഭാഗത്തെ ഡെക്കലുകളിലും ബ്രാൻഡ് ലോഗോയിലും കാണാവുന്ന ഒരു സ്വർണ്ണ നിറമാണ് പ്രത്യേക പതിപ്പിൽ കാണാൻ സാധിക്കുന്നത്. വാഹനത്തിന്റെ അകത്തും ഇത്തരത്തിലുള്ള ഒരു ഗോൾഡൻ ടച്ച് നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. എക്‌സ് യുവി700യുടെ മറ്റ് സൗകര്യങ്ങൾ സാധാരണ മോഡലിലെ പോലെ മാറ്റമില്ലാതെ തുടരും.

കഴിഞ്ഞ വർഷമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സ് യുവി 700 പുറത്തിറക്കിയത്. 12.49 ലക്ഷമാണ്( എക്‌സ് ഷോറൂം വില) പ്രാരംഭ വില. പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് വാഹത്തിനുള്ളത്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോളും 2.2 ലിറ്റർ എംഹൗക്ക് ഡീസലും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് ഉൾപ്പെടും. സുരക്ഷയുടെ കാര്യത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച മോഡലാണിത്. ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗാണ് വാഹനം സ്വന്തമാക്കിയത്.

Tags: Avani Lekhara
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies