കോട്ടയം : ദത്തെടുത്ത് വളർത്തിയ ഒന്നരവയസ്സുകാരനും , മുത്തശ്ശിയും കാർ അപകടത്തിൽ മരിച്ചു. മണിമല പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന് ഇവാന് ലിജോ (ഒന്നര), ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റ്യന്‍ (70) എന്നിവരാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.
ബുധനാഴ്ച രാവിലെയാണ് ഇവാന് മരിച്ചത്. വൈകിട്ടോടെ മോളിയും മരിച്ചു . ഒരു വർഷം മുൻപാണ് ലിജോ -മഞ്ജു ദമ്പതികൾ തൃശൂരിൽ നിന്ന് ഇവാനെ ദത്തെടുത്തത് . ആറു മാസം പ്രായമുള്ളപ്പോൾ വീട്ടിലെത്തിയ പൊന്നോമന കണ്ട് കൊതി തീരും മുൻപ് വിട പറഞ്ഞത് ഇരുവർക്കും താങ്ങാനായിട്ടില്ല .
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. മണിമലയില്‍നിന്ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം. കവണാറ്റിന്‍കരയ്ക്കും ചീപ്പുങ്കലിനുമിടയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു .
Comments