ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഉപരാഷ്‌ട്രപതിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഹൈദരാബാദിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചെന്നും അദ്ദേഹം ഒരാഴ്ചത്തേയ്‌ക്ക് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണെന്നും ഉപരാഷ്‌ട്രപതിയുടെ ഓഫീസ് വ്യക്തമാക്കി. താനുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും കൊറോണ പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share