'ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് അമ്മമാർക്ക് തോന്നുക'; വാടക ഗർഭധാരണത്തിനെതിരെ ആഞ്ഞടിച്ച് തസ്ലീമ നസ്‌റിൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് അമ്മമാർക്ക് തോന്നുക’; വാടക ഗർഭധാരണത്തിനെതിരെ ആഞ്ഞടിച്ച് തസ്ലീമ നസ്‌റിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 07:10 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കും ഭർത്താവ് നിക് ജോനാസിനും കഴിഞ്ഞ ദിവസമാണ് കുഞ്ഞ് പിറന്നത്. വാടക ഗർഭധാരണത്തിലൂടെ തങ്ങൾക്ക് കുഞ്ഞ് പിറന്നതായി ഇരുവരും സമൂഹമാദ്ധ്യമത്തിലൂടെയാണ് അറിയിച്ചത്. എന്നാൽ ഇത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ എഴുത്തുകാരി തസ്ലീമ നസ്‌റിൻ പങ്കുവെച്ച ട്വീറ്റ് ശ്രദ്ധ നേടുകയാണ്.

വാടക ഗർഭധാരണം സ്വാർത്ഥതയാണെന്നും എന്തു കൊണ്ടാണ് ഇവർ ദത്തെടുക്കലിന് തയ്യാറാവാത്തതെന്നുമാണ് തസ്ലീമ നസ്റിൻ ചോദിക്കുന്നത്. സമൂഹത്തിൽ പാവപ്പെട്ട സ്ത്രീകൾ ഉള്ളത് കൊണ്ടാണ് വാടക ഗർഭധാരണം നടക്കുന്നത്. ധനികർ തങ്ങളുടെ ആവശ്യങ്ങൾക്കായി സമൂഹത്തിൽ ദാരിദ്ര്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എന്ത് കൊണ്ട് അനാഥയായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങൾ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാർത്ഥതയാണെന്നും തസ്ലീമ പറഞ്ഞു.

ഇങ്ങനെ ജനിക്കുന്ന റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് അമ്മമാർക്ക് തോന്നുക. കുഞ്ഞിന് ജന്മം നൽകിയ അമ്മയുടെ അതേ സ്‌നേഹവും വികാരവും ആ കുഞ്ഞിനോട് അവർക്കുണ്ടാവുമോ എന്നും തസ്ലീമ നസ്‌റിൻ ചോദിക്കുന്നു. ഇത് പ്രിയങ്കയെയും നിക്കിനെയും ഉദ്ദേശിച്ചാണ് പറയുന്നത് എന്ന് വാർത്തകൾ വന്നതോടെ തസ്ലീമ അത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തി.

വാടക ഗർഭധാരണത്തെക്കുറിച്ചുള്ള തന്റെ വ്യത്യസ്ത അഭിപ്രായങ്ങളാണ് താൻ പങ്കുവെച്ചത് എന്നും പ്രിയങ്കയെയും നിക്കിനെയും ഉദ്ദേശിച്ചില്ലെന്നും തസ്ലീമ പറഞ്ഞു. തനിക്ക് ഏറെ ഇഷ്ടമുള്ള ദമ്പതികളാണ് നിക്കും പ്രിയങ്കയുമെന്നും തസ്ലീമ ട്വിറ്ററിൽ കുറിച്ചു.

Tags: taslima nasreenpriyanka chopra
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies