നിർബന്ധിത മതം മാറ്റം , തമിഴ് നാട്ടിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിർബന്ധിത മതം മാറ്റം , തമിഴ് നാട്ടിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 09:42 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി നിർബന്ധിത മത പരിവർത്തനവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം .

തിരുക്കാട്ടുപള്ളി , സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ എം ലാവണ്യ ക്രിസ്തുമതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് സ്കൂൾ അധികൃതർ പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു . സ്‌കൂളിൽ പഠനം തുടരണമെങ്കിൽ ക്രിസ്തുമതം സ്വീകരിക്കണമെന്ന് പറഞ്ഞു സ്‌കൂൾ അധികൃതർ പീഡിപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് . ജനുവരി ഒൻപതിന് ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ജനുവരി 19 നു ജനുവരി മരിക്കുയായിരുന്നുവെന്ന് തമിഴ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .

അഞ്ച് വർഷത്തോളമായി സ്‌കൂളിന് സമീപമുള്ള സെന്റ് മൈക്കിൾസ് ഗേൾസ് ഹോസ്റ്റലിലാണ് ലാവണ്യ താമസിച്ചിരുന്നത് , സർക്കാർ എയ്ഡഡ് ക്രിസ്ത്യൻ മിഷനറി സ്‌കൂൾ അധികൃതർ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ ലാവണ്യക്ക് മേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ മതം മാറില്ലെന്ന ഉറച്ച നിലപാട് ലാവണ്യ സ്വീകരിച്ചു .പെൺകുട്ടിയുടെ എതിർപ്പിൽ രോഷാകുലരായ സ്കൂൾ അധികൃതർ പൊങ്കൽ ആഘോഷങ്ങൾക്കായി വീട്ടിൽ പോവാനുള്ള പെൺകുട്ടിയുടെ അപേക്ഷ നിരസിച്ചു.അവധിക്ക് വീട്ടിൽ വിടാതെ ഹോസ്റ്റലിൽ താമസിപ്പിച്ചു ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയമാക്കി എന്നാണ് ആരോപണം . ,ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്‍മഹത്യ ചെയ്തത് . സ്‌കൂൾ പൂന്തോട്ടത്തിൽ ഉപയോഗിക്കുന്ന കീടനാശിനി കഴിച്ചായിരുന്നു ആത്മഹത്യ.

കീട നാശിനി കഴിച്ചതിനെ തുടർന്ന് തുടർച്ചയായി ഛർദ്ദിച്ച പെൺകുട്ടിയെ പ്രാദേശിക ക്ലിനിക്കിലേക്കും തുടർന്ന് തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷം കഴിച്ച്‌ അവശ നിലയിലായ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോവാൻ ഹോസ്റ്റലിൽ നിന്നും അറിയിച്ചതിനെത്തുടർന്ന് വീട്ടുകാരെത്തിയാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് . ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി 19ന് ആണ് ലാവണ്യ മരിക്കുന്നത് . ചികിത്സയിലിരിക്കെ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ലാവണ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽപ്രചരിക്കുന്നുണ്ട് .

സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലാവണ്യയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു ഹോസ്റ്റൽ വാർഡനും , സ്കൂൾ അധികൃതരും മതം മാറ്റാൻ നിർബന്ധിച്ചതിനെ തുടർന്നാണ് ലാവണ്യ കീടനാശിനി കഴിച്ചതെന്ന് ബന്ധുക്കൾ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട് . പെൺകുട്ടിയുടെ മരണത്തെത്തുടർന്ന് തഞ്ചാവൂരിൽ വൻ പ്രതിഷേധമാണ് ഉയരുന്നത് .

ഹിന്ദുക്കളെ കൊള്ളയടിക്കുന്ന മതപരിവർത്തനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട്
വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു മുന്നണി, ഇന്ദുമക്കൾ പാർട്ടി തുടങ്ങിയ വിവിധ സംഘടനകൾ രംഗത്തെത്തി . . ലാവണ്യക്ക് നീതി ലഭിക്കുന്നതുവരെ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധം തുടരുമെന്ന് വിഎച്ച്പി വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത് പ്രവർത്തകർ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട് .

തമിഴ്‌നാട്ടിൽ, മുസ്ലീം- ക്രിസ്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക നിർബന്ധിത ​മത പരിവർത്തനമാണ് നടക്കുന്നത് .

Tags: SuicideHindu girl
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies