കൊച്ചി : മതം ഉപയോഗിച്ച് ഇരവാദം നടത്തുന്നതിന്റെ അപകടകരമായ സൂചനകളിലേക്കാണ് സമീപകാല സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് .കഴിഞ്ഞ ദിവസം ഓച്ചിറയിൽ ലോക് ഡൗൺ പരിശോധന നടത്തുകയായിരുന്ന പോലീസുകാരെനെതിരെ ഉയർന്ന ആരോപണം ഹിന്ദു ഫോബിയ സൃഷ്ടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ആസൂത്രിത നീക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കായംകുളം എംഎസ്എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോയ യുവാവിനേയും മുസ്ലീം സ്ത്രീയേയും വസ്ത്രത്തിന്റെ പേരിൽ പോലീസ് തടഞ്ഞെന്ന് ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ‘കേരള പോലീസിലെ സംഘിയെ ഞാനും കണ്ടു’ എന്ന തലക്കെട്ടോടെയാണ് ചാത്തന്നൂർ സ്വദേശി അഫ്സൽ മണി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത് .സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇത് വലിയ ചർച്ചയ്ക്ക് വിധേയമായതോടെ ജമാ അത്തെ ഇസ്ലാമി – മാദ്ധ്യമങ്ങൾ ഇത് ഏറ്റെടുക്കുയും ചെയ്തിട്ടുണ്ട് .
അടിയന്തിര ആവശ്യമല്ലാത്തതിനാലാണ് തിരിച്ച് പോകാൻ പറഞ്ഞത് എന്നും കാറിലിരുന്ന സ്ത്രീയാണ് തന്നോട് ‘പർദ്ദ ഇട്ടത് കൊണ്ടാണോ ഞങ്ങളെ കടത്തി വിടാത്തത്’ എന്ന് ചോദിച്ചത് എന്നുമാണ് സിഐ സംഭവത്തെക്കുറിച്ചു വിശദീകരിക്കുന്നത് .
സംഭവത്തെക്കുറിച്ച് സി ഐ വിശദീകരിക്കുന്നതിങ്ങനെ :
“ഇവർ അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് വന്നത് .കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു . ഇന്നലെയും അവധി ദിനമായിരുന്നു. അവർക്ക് ഇന്നലെ വിളിക്കാൻ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാല്‍ തിരിച്ചുപോകാന്‍ പറഞ്ഞു.അല്ലെങ്കില്‍ നാളെ പോയി വിളിക്കാം.ആലപ്പുഴ ജില്ലയിലേയ്ക്ക് വിടാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കാറിലിരുന്ന സ്ത്രീ കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പര്‍ദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചു .നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികില്‍സ എന്റെ കയ്യിലില്ലെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അല്ലാതെ പോസ്റ്റില്‍ പറയുന്നത് പോലെ വസ്ത്രം പ്രശ്നമാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല ”
സംഭവം ഇതായിരിക്കെ , പോലീസുകാരന് മേൽ ഉന്നയിച്ച ആരോപണം ഗുരുതരമാണ് .
പരിശോധന നടത്തുകയായിരുന്ന പോലീസുദ്യോഗസ്ഥന്റെ പേര് നോക്കിയാണ് ആരോപണം
ഉയർന്നതെന്നും ഗൗരവമേറിയതാണ് .മറ്റുള്ളവർക്ക് ഇസ്ലാമോ ഫോബിയ ആണെന്ന് പ്രചരിപ്പിച്ച് ഹിന്ദു ഫോബിയ കേരളത്തിൽ വളർത്താനുള്ള നീക്കങ്ങൾ ആണിതെന്നാണ് ഉയരുന്ന വാദങ്ങൾ .
‘സംഘി’കൾക്കെതിരെ അഥവാ സംഘ പരിവാറിനെതിരെ എന്ന രീതിയിൽ ആണ് ഇത്തരം ഹിന്ദു ഫോബിയ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ . പോലീസുദ്യോഗസ്ഥരുടെ മതം തിരഞ്ഞുള്ള ആരോപണം പോപുലർഫ്രണ്ട് , ജമാ അത്തെ ഇസ്ലാമി സംഘടനകൾ അടുത്തകാലത്തായി ശക്തമായി ഉയർത്തുന്നുണ്ട് . കുറ്റകൃത്യത്തിൽ പങ്കാളികൾ ആവുന്ന മുസ്ലിം സമുദായത്തിൽ പെട്ടവർക്കതിരെ പോലീസ് നടപടി എടുക്കുമ്പോൾ മുസ്ലിം ഇരവാദം ഇവർ പതിവായി ഉയർത്തുന്നുണ്ട് .ഇ മെയിൽ ചോർത്തൽ വിവാദം ഇത്തരത്തിൽ പെട്ട ഒന്നായിരുന്നു .
ആലപ്പുഴ രൺജിത് കൊലക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് പോലീസുകാർ മർദിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത് പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ തന്നെയായിരുന്നു. ആരോപണം തെളിയിച്ചാൽ രാജി വെയ്ക്കാം എന്നായിരുന്നു പോലീസുദ്യോഗസ്ഥരുടെ പ്രതികരണം
ക്ഷേത്രത്തിൽ പോവുന്നവരെയും , കുറിയിടുന്നവരെയും , ചരട് കെട്ടുന്നവരെയും, സംഘി ലേബൽ ചാർത്തി നൽകി പരിഹസിക്കുന്നത് ഇസ്ലാമിക മത മൗലിക വാദികളുടെ തന്ത്രമാണ് . സംഘികൾ എതിർക്കപ്പെടേണ്ടതാണെന്ന പൊതുബോധം സൃഷ്ടിക്കുകയൂം ,അത് വഴി ഹിന്ദു ഫോബിയ വളർത്താനുമുള്ള ശ്രമം ശക്തമാണെന്നതിലേക്കാണ് സമീപ കാല സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് .
Comments