വിദ്യാധനം സർവ്വധനാൽ പ്രധാനം: ഗ്രാമത്തിൽ സ്‌കൂൾ പണിയാൻ മുത്തശ്ശി സംഭാവന ചെയ്തത് ഒരുകോടി രൂപ വിലമതിയ്ക്കുന്ന ഭൂമി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാധനം സർവ്വധനാൽ പ്രധാനം: ഗ്രാമത്തിൽ സ്‌കൂൾ പണിയാൻ മുത്തശ്ശി സംഭാവന ചെയ്തത് ഒരുകോടി രൂപ വിലമതിയ്‌ക്കുന്ന ഭൂമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 06:59 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: തന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് സ്‌കൂൾ പണിയാനായി സ്വന്തം ഭൂമി വിട്ടു നൽകി ഒരു മുത്തശ്ശി. 75 കാരിയായ ഹുഞ്ചമ്മ ചൗദ്രിയാണ് തന്റെ ഭൂമിയെല്ലാം തന്നെ സ്വമേധയാ വിട്ടു കൊടുത്തത്. കർണാടകയിലെ കുനിക്കേരി സ്വദേശിയാണ് ഇവർ. മുത്തശ്ശിയ്‌ക്ക് രണ്ടേക്കർ ഭൂമി സ്വന്തമായുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് കുനിക്കേരി ബസപ്പ ചൗദ്രി എന്നയാളെ വിവാഹം കഴിച്ചതിന് ശേഷമാണ് അവർ ഈ ഗ്രാമത്തിലേക്ക് എത്തുന്നത്.

സ്വന്തം വയലിൽ കൃഷി ചെയ്താണ് ഇവർ ജീവിച്ചിരുന്നത്. ഈ ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. 30 വർഷം മുൻപ് ബസപ്പ ചൗദ്രി അന്തരിച്ചു. അതോടെ ഹുഞ്ചമ്മ തനിച്ചാവുകയും തന്റെ കൃഷിയിടത്തിൽ ജോലിചെയ്ത് ലളിതമായി ജീവിക്കുകയും ചെയ്തു. ഈ സമയത്താണ് സർക്കാർ തന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനായി സ്‌കൂൾ പണിയാൻ സ്ഥലം അന്വേഷിക്കുകയാണെന്ന് ഹുഞ്ചമ്മ അറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻ തന്നെ ഹുഞ്ചമ്മ ഉദ്യോഗസ്ഥരെ സമീപിക്കുകയും തന്റെ ഒരേക്കർ ഭൂമി എഴുതിക്കൊടുക്കുകയുമായിരുന്നു.

കുറച്ചു കാലത്തിനുശേഷം, കുട്ടികൾക്കായി ഒരു കളിസ്ഥലം നിർമ്മിക്കാൻ സ്‌കൂൾ കമ്മിറ്റി സമീപത്ത് സ്ഥലം അന്വേഷിച്ചു. ഹുഞ്ചമ്മ ഒരിക്കൽക്കൂടി നിറഞ്ഞ സന്തോഷത്തോടെ ബാക്കിയുള്ള ഭൂമി കൂടി സ്‌കൂളിലേക്കുള്ള കളിസ്ഥലത്തിനായി സമ്മാനിച്ചു. സ്‌കൂൾ കെട്ടിടത്തിനും കളിസ്ഥലത്തിനുമായി ഹുഞ്ചമ്മ സംഭാവന നൽകിയ ഭൂമിക്ക് ഒരു കോടി രൂപയെങ്കിലും വിലമതിയ്‌ക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഹുഞ്ചമ്മ ഇപ്പോൾ അതേ സ്‌കൂളിൽ പ്രധാന പാചകക്കാരിയായി ജോലി ചെയ്യുകയാണ്. സ്‌കൂൾ അടയ്‌ക്കുന്ന സമയത്ത് അവർ മറ്റുള്ളവരുടെ പറമ്പിൽ കർഷകത്തൊഴിലാളിയായും ജോലി ചെയ്യുന്നുണ്ട്. ‘ഞാൻ പ്രസവിച്ചില്ല. എന്നാൽ ഈ കുട്ടികളെല്ലാം എന്നെ മുത്തശ്ശി എന്നാണ് വിളിക്കുന്നത്. ഓരോ ദിവസവും 300 കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിൽപരം സന്തോഷം മറ്റെന്തുണ്ടെന്നാണ് ഹുഞ്ചമ്മ ചോദിക്കുന്നത്.

Tags: Karnatakadonate
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies