തവളയുടെ അറ്റുപോയ കാൽ വീണ്ടും വളർന്നു; അമേരിക്കയിൽ പരീക്ഷണം വിജയകരം; ഗവേഷണം ഇനി മനുഷ്യനിലേക്ക്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

തവളയുടെ അറ്റുപോയ കാൽ വീണ്ടും വളർന്നു; അമേരിക്കയിൽ പരീക്ഷണം വിജയകരം; ഗവേഷണം ഇനി മനുഷ്യനിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 02:29 pm IST
FacebookTwitterWhatsAppTelegram

ചില ജീവജാലങ്ങൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. ശരീരത്തിലെ ഏതെങ്കിലും അവയവം മുറിഞ്ഞുപോയാലും അവിടെ വീണ്ടും വളർച്ചയുണ്ടാകുന്നതിനുള്ള സഹജമായ കഴിവ്. പ്രകൃതിയിൽ കാണപ്പെടുന്ന പല്ലികൾ, ഞണ്ടുകൾ, നക്ഷത്ര മത്സ്യം, പല്ലികളുടെ ഗണത്തിൽപ്പെടുന്ന സലാമണ്ടറുകൾ എന്നിവയ്‌ക്കെല്ലാം ഈ പ്രത്യേകതയുണ്ട്. ജീവജാലങ്ങളിലെ ഈ കഴിവിനെ മനുഷ്യനിലേക്ക് കൊണ്ടുവരാൻ ഏറെ നാളുകളായി ശ്രമിക്കുന്ന ഗവേഷകരുണ്ട്. അത് സംഭവ്യമായാൽ നിരവധി പേർക്ക് അവരുടെ മുറിഞ്ഞുപോയ ശാരീരിക അവയവങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നതിനാലാണത്.

അത്തരമൊരു സന്തോഷ വാർത്തയാണ് യുഎസിലെ ഗവേഷകർ ഇപ്പോൾ പുറത്തുവിടുന്നത്. ഒരു ആഫ്രിക്കൻ തവളയിലായിരുന്നു സംഘത്തിന്റെ പരീക്ഷണം. തവളയുടെ മുറിഞ്ഞുപോയ കാലിന്റെ സ്ഥാനത്ത് ഇപ്പോൾ വളർച്ച സംഭവിച്ചതായി ഗവേഷകർ വെളിപ്പെടുത്തുന്നു. ‘പുനരുൽപ്പാദനത്തിന് വേണ്ട മരുന്നുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പ്’ എന്നാണ് ഇക്കാര്യത്തെ അവർ വിശേഷിപ്പിച്ചത്.

അഞ്ച് പ്രത്യേക തരം മരുന്നുകളുടെ മിശ്രിതമാണ് (പ്രോട്ടീൻ ജെൽ) തവളയിൽ പ്രയോഗിച്ചത്. രക്തക്കുഴലുകളും പേശികളും നാഡികളുമെല്ലാം വളരാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയതാണ് ഈ മിശ്രിതം. ഇതിനെ സിലിക്കോൺ ഉപയോഗിച്ച് ആവരണം ചെയ്തു. 24 മണിക്കൂർ ആണ് ഇത്തരത്തിൽ സൂക്ഷിച്ചത്. തുടർന്ന് 18 മാസങ്ങൾ പിന്നിട്ടപ്പോൾ മുറിഞ്ഞ കാലിന്റെ സ്ഥാനത്ത് വളർച്ചയുണ്ടാകാൻ തുടങ്ങി. അവയവം പൂർണമായും പ്രവർത്തനക്ഷമമായി. വെള്ളത്തിൽ നീന്താനും, സ്പർശനം അറിയാനും തവളയ്‌ക്ക് സാധിച്ചു. കാലിലെ വിരലുകൾ ഉൾപ്പെടെയാണ് വളർന്നത്. എന്നാൽ അവയ്‌ക്കിടയിലുള്ള വലകൾക്ക് സമാനമായ ചർമ്മം വളർന്നിട്ടില്ല.

സയൻസ് അഡ്വാൻസസ് ജേണലിൽ ബുധനാഴ്ചയാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഗവേഷണഫലം ആവേശകരവും ആകർഷകവുമാണെന്ന് സർവകലാശാലയിലെ മറ്റ് പ്രൊഫസർമാർ പ്രതികരിച്ചു. ഇതേ പരിക്ഷണം അടുത്തതായി സസ്തനികളിൽ നടത്താനൊരുങ്ങുകയാണ് അമേരിക്കൻ ഗവേഷകർ. അവ വിജയകരമായാൽ ശാസ്ത്രലോകത്തിന് ലഭിക്കുന്നത് വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies