ദോശ ഒരു ദക്ഷിണേന്ത്യൻ വിഭവമാണ്, എന്നാൽ ഉത്തരേന്ത്യക്കാരും ഇത് വലിയ ഇഷ്ടത്തോടെയാണ് കഴിക്കുന്നത് . ഡൽഹിക്കാരാകട്ടെ അതിന്റെ വലിയ ആരാധകരും . അതുകൊണ്ട് തന്നെ ഡൽഹിയിലെ ഉത്തം നഗറിലെ ഒരു ഹോട്ടൽ എല്ലാ ഭക്ഷണ പ്രേമികൾക്കും വെല്ലുവിളിയാകുന്ന പുതിയ ഒരു ദോശ അവതരിപ്പിച്ചിരിക്കുകയാണ്.
.ഈ ദോശ മുഴുവനായി കഴിച്ചാൽ മാത്രം മതി നിങ്ങൾക്ക് 71,000 രൂപ ലഭിക്കും. എന്നാൽ ഇത് അത്ര ചെറിയ ദോശയല്ല. 10 അടി നീളമുള്ള അസൽ മസാലദോശയാണ്.
10 അടി നീളമുള്ള ദോശയും , മസാലയുമൊക്കെ എങ്ങനെ തയ്യാറാക്കി എന്ന് വ്യക്തമാക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.വൈറലായ വീഡിയോയ്ക്ക് 5 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരുമുണ്ട്.
Comments