അണ്ടർ-19 ലോകകപ്പ് സെമി: ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ; സെഞ്ച്വറി നേടി നായകൻ യാഷ്; ഓസീസിന് 291 റൺസ് വിജയലക്ഷ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അണ്ടർ-19 ലോകകപ്പ് സെമി: ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ; സെഞ്ച്വറി നേടി നായകൻ യാഷ്; ഓസീസിന് 291 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 10:34 pm IST
FacebookTwitterWhatsAppTelegram

കൂളിൾഡ്ജ്: അണ്ടർ-19 ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. 5 വിക്കറ്റിന് 290 റൺസാണ് ഇന്ത്യൻ യുവനിര എടുത്തത്. മദ്ധ്യനിരയിൽ നായകൻ യാഷ് ധുല്ലിന്റെ സെഞ്ച്വറിയും(110) ഉപനായകൻ ഷേഖ് റഷീദിന്റെ സെഞ്ച്വറിക്കൊത്ത (94) പ്രകടനവുമാണ് ടീം ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

ഓപ്പണർമാരായ ആങ്കിർഷ്(6), ഹർണൂർ സിംഗ്(16) എന്നിവർ എളുപ്പം പുറത്തായെങ്കിലും മൂന്നാംവിക്കറ്റിൽ ഷേഖ് റഷീദും യാഷും നിലയുറപ്പിച്ചതോടെ ഇന്ത്യ കരകയറി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 204 റൺസ് നേടി ഓസീസിനെ ഞെട്ടിച്ചു. ഗ്രൂപ്പ് ഘട്ടത്തിലും ഓസീസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് നായകന്റെ നേതൃത്വത്തിൽ യുവനിര ശക്തമായി തിരിച്ചടിച്ചത്.

അപകടകരമായ ഒരു ഷോട്ട് പോലും അടിക്കാതെ കരുതലോടെ നടത്തിയ ഇന്നിംഗ്‌സ് ഇന്ത്യക്ക് കരുത്തായി യാഷ് 110 പന്തിൽ 110 റൺസ് അടിച്ചപ്പോൾ അതിൽ 10 ഫോറും ഒരു സിക്‌സറുമാണുണ്ടായത്. ഷേഖ് 108 പന്തിൽ സെഞ്ച്വറിക്ക് ആറു റൺസകലെ വീണെങ്കിലും മനോഹരമായ ഇന്നിംഗ്‌സിൽ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമാണുണ്ടായത്.

മദ്ധ്യനിരയിൽ രാജ്‌വർദ്ധനാണ്(13) പുറത്തായ മറ്റൊരു ബാറ്റർ. നിഷാന്ത് സിന്ധു(12), ദിനേഷ് ബാനാ(20) എന്നിവർ പുറത്താകാതെ നിന്നു. ഓസീസിനായി ജാക് നിസ്ബറ്റ്, വിൽ സാൽസ്മാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

ടൂർണ്ണമെന്റിലെ ആദ്യ സെമിയിൽ ഇത്തവണത്തെ കറുത്തകുതിരകളായി മാറിയ അഫ്ഗാനിസ്ഥാനെ 15 റൺസിന് മറികടന്ന് ഇംഗ്ലണ്ട് ഫൈനലിലെത്തിയിട്ടുണ്ട്.

Tags: u-19 cricket
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies