ന്യൂഡൽഹി: രാജ്യത്ത് ഇന്നും രണ്ട് ലക്ഷത്തിൽ താഴെ കൊറോണ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിൽ 1,72,433 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന രോഗികളിൽ 6.8 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിൽ 1,008 മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊറോണ മരണ സംഖ്യ ഉയർന്ന് തന്നെ നിൽക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 4,98,983 പേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്.
പ്രതിദിന ടിപിആർ 10.99 ശതമാനമാണ്. ഇന്നലെ ഇത് 9.26 ശതമാനമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,107 പേർ രോഗമുക്തരായി. 95.14 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 15,33,921 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 167.87 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ അർഹരായ ജനസംഖ്യയിൽ 75 ശതമാനം ആളുകൾക്കും വാക്സിൻ വിതരണം ചെയ്തെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Comments