കോഴിക്കോട്: കുറ്റ്യാടി വടക്കുമ്പാട് സ്കൂളിൽ ഡിവൈഎഫ്ഐ അക്രമം. എബിവിപി പ്രവർത്തകന് പരിക്കേറ്റു. നഗർ സെക്രട്ടറി അബിൻ കല്യാണിനാണ് പരിക്കേറ്റത്. സ്കൂളിൽ എബിവിപി യൂണിറ്റ് രൂപീകരിക്കാനെത്തിയ അബിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് അബിൻ പറഞ്ഞു. ആക്രമണത്തിൽ എബിവിപി ജില്ലാ സമിതി പ്രതിഷേധിച്ചു. അക്രമികൾക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്ന് ജില്ലാ സെക്രട്ടറി എംപി ആദർശ് ആവശ്യപ്പെട്ടു.
Comments