പാലക്കാട്: ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് മേനോൻ പാറയിലാണ് സംഭവം. ഷുഗർ ഫാക്ടറിയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകർത്തത്.
ഇന്ന് രാവിലെ പ്രദേശത്ത് എത്തിയ ആളുകളാണ് പ്രതിമയെ തകർന്ന നിലയിൽ കണ്ടെത്തിയത്. ഗാന്ധിജിയുടെ തല ഭാഗം മുഴുവനായി അടർത്തി മാറ്റിയ നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments