ന്യൂഡൽഹി: ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളിലും നോയിഡയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.7 തീവ്രത ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. രാവിലെ 9.45 ഓടെയാണ് ഭൂകമ്പം ഉണ്ടായത്.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 181 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.
Earthquake of Magnitude:5.7, Occurred on 05-02-2022, 09:45:59 IST, Lat: 36.340 & Long: 71.05, Depth: 181 Km ,Location: Afghanistan-Tajikistan Border Region, for more information download the BhooKamp App https://t.co/5E23iK2nl2 pic.twitter.com/qQ0w5WSPJr
— National Center for Seismology (@NCS_Earthquake) February 5, 2022
ഇന്ന് പുലർച്ചെ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ റിക്ടർ സ്കെയിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജീവഹാനിയോ, വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments