ഓഡിയോ ക്ലിപ്പിന്റെ പൂർണ രൂപം ഉടൻ പുറത്ത് വിടും: ദിലീപിന്റേത് രക്ഷപ്പെടാനുള്ള അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണെന്ന് ബാലചന്ദ്രകുമാർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓഡിയോ ക്ലിപ്പിന്റെ പൂർണ രൂപം ഉടൻ പുറത്ത് വിടും: ദിലീപിന്റേത് രക്ഷപ്പെടാനുള്ള അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണെന്ന് ബാലചന്ദ്രകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 02:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ.

വധശ്രമ ഗൂഡാലോചന കേസിൽ തനിക്കെതിരായി ഹാജരാക്കിയ ഓഡിയോ ക്ലിപ്പിന്റെ പൂർണ രൂപം ഉടൻ പുറത്ത് വിടുമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാന കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും തനിക്കെതിരായ പീഡന കേസിന് പിന്നിൽ ദിലീപ് ആണെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.

വാട്സ്ആപ്പ് സന്ദേശമായി അയച്ച ഓഡിയോ ക്ലിപ്പാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ബാലചന്ദ്രകുമാർ കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും ഓഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് ഓഡിയോ സന്ദേശം അയച്ചത്. ദിലീപ് ഒരു മറുപടി പോലും തന്നില്ല. ദിലീപിനോട് ഇതിന് ശേഷം തനിക്ക് പകയുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണമെന്ന് ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു. ദിലീപിനോട് തനിക്ക് പകയുണ്ടെന്ന് തെളിയിക്കാനുള്ള യാതൊന്നും ഇപ്പോൾ ദിലീപ് പുറത്ത് വിട്ട ഓഡിയോ ക്ലിപ്പിൽ ഇല്ലെന്നും ബാലചന്ദ്രകുമർ പറഞ്ഞു.

ഇപ്പോൾ തനിക്കെതിരായി ഉയർന്നിരിക്കുന്ന പീഡനക്കേസിന് പിന്നിലും ദിലീപ് തന്നെയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ദിലീപിന് വേണ്ടി പ്രവർത്തിയ്‌ക്കുന്ന യൂട്യൂബ് ചാനലാണ്. ഇത്രയും വർഷം മുൻപ് നടന്നുവെന്ന് പറഞ്ഞ് തനിക്കെതിരെ കേസുമായി എത്തിയത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

Tags: DILEEP-BAILBALACHANDRA KUMAR
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies