ഛന്നി വരുന്നത് പാവപ്പെട്ട കുടുംബത്തിൽനിന്ന്; അതുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതെന്ന് രാഹുൽ; പഞ്ചാബിൽ സിദ്ധുവിന് വൻ തിരിച്ചടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛന്നി വരുന്നത് പാവപ്പെട്ട കുടുംബത്തിൽനിന്ന്; അതുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതെന്ന് രാഹുൽ; പഞ്ചാബിൽ സിദ്ധുവിന് വൻ തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 06:00 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡീഗഡ് : പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന് വൻ തിരിച്ചടി നൽകിക്കൊണ്ട് രാഹുൽ ഗാന്ധി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. നിലവിലുള്ള മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ലുധിയാനയിൽ നടന്ന വെർച്വൽ റാലിയിൽ വച്ച് രാഹുൽ ഗാന്ധിയാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ജനങ്ങളാണ് ഛന്നിയെ തെരഞ്ഞെടുത്തത് എന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെടുന്നത്.

നവജ്യോത് സിംഗ് സിദ്ധുവിന്റെ അവസാന പ്രതീക്ഷയും തകർത്തുകൊണ്ടാണ് പാർട്ടി ഹൈക്കമാന്റ് നിർണായക തീരുമാനം സ്വീകരിച്ചത്. ഛന്നി പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വരുന്നത് എന്നും അതുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചത് എന്നും രാഹുൽ പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിയുടെ എല്ലാ തീരുമാനങ്ങളും താൻ അംഗീകരിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സിദ്ധു പറഞ്ഞു. തനിക്ക് അധികാരം തന്നാൽ മാഫിയ ഇല്ലാതാക്കുമെന്നും തന്നില്ലെങ്കിൽ പുഞ്ചിരിയോടെ നടന്നുപോകുമെന്നും സിദ്ധു പറഞ്ഞു. നേരത്തെ മണൽ മാഫിയയുമായി ബന്ധപ്പെട്ട കേസിൽ ഛന്നിയുടെ അടുത്ത ബന്ധു പിടിയിലായിരുന്നു. ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് സിദ്ധു ഇക്കാര്യം അറിയിച്ചത്.

തുടർന്ന് ഛന്നി എല്ലാവർക്കും നന്ദിയറിയിച്ചുകൊണ്ട് രംഗത്തെത്തി. ഈ യുദ്ധം തനിക്ക് ഒറ്റയ്‌ക്ക് പൊരുതാനാകില്ലെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും ഛന്നി പറഞ്ഞു. ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തത്. ഈ സ്ഥാനത്തിന് വേണ്ടി സിദ്ധുവും ഛന്നിയും പരസ്യമായ പോരാട്ടവും നടത്തിയിരുന്നു. ഛന്നിയുടെ കുടുംബം മാഫിയയിൽ മുങ്ങി നിൽക്കുകയാണെന്ന് സിദ്ധു തുറന്നടിച്ചിരുന്നു. കള്ളവും കപടതയുമുള്ള ഒരു നേതാവിന് ഒരിക്കലും പഞ്ചാബ് ഭരിക്കാൻ സാധിക്കില്ലെന്നും സിദ്ധു പറഞ്ഞു. എന്നാൽ പഞ്ചാബിലെ ജനങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നാണ് ഛന്നി പറഞ്ഞത്.

കോൺഗ്രസിനുള്ളിൽ ഭിന്നത നിലനിൽക്കുന്നതും അമരീന്ദർ സിംഗിന്റെ രാജിയും പാർട്ടിക്ക് വൻ തിരിച്ചടിയായിരുന്നു. സിദ്ധുവിന് ജനപിന്തുണ കുറഞ്ഞുവെന്ന കണ്ടെത്തലിനെ തുടർന്നാണ് രാഹുൽ ഗാന്ധി ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

Tags: punjab congress crisisPunjab Election 2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies