കർണാടകയിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേകം ക്ലാസ് മുറി അനുവദിച്ചു; രണ്ട് കോളേജുകൾക്ക് അവധി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേകം ക്ലാസ് മുറി അനുവദിച്ചു; രണ്ട് കോളേജുകൾക്ക് അവധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 05:23 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടകയിലെ കുന്താപുര ഗവൺമെന്റ് പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേക മുറി അനുവദിച്ചു. സാധാരണ ക്ലാസിൽ കയറണമെങ്കിൽ യൂണിഫോം നിർബന്ധമാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ രണ്ട് കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചു.

135 വർഷം പഴക്കമുള്ള കോളേജിനെ നിസ്സാരമായ വിവാദത്തിന്റെ പേരിൽ ഇനി പരസ്യമായി അപമാനിക്കാൻ കഴിയില്ലെന്ന് പിയു കോളേജ് വികസന സമിതി വക്താവ് മോഹൻദാസ് ഷേണായി വ്യക്തമാക്കി. ഹിജാബ് ധരിച്ച് എത്തുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി പ്രത്യേക മുറി നൽകും. യൂണിഫോം ധരിച്ചാലേ സാധാരണ ക്ലാസ് മുറിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജിന്റെ പ്രവർത്തനങ്ങൾ സുഗമമായി നിറവേറ്റാൻ കോളേജിലെ ഡ്രസ് കോഡ് പാലിക്കാൻ രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.

ഹിജാബ് വിഷയം നിലവിൽ കർണ്ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്‌കൂളുകളിൽ പ്രകടമായി മതസ്വഭാവം വെളിവാക്കുന്ന വസ്ത്രങ്ങൾ യൂണിഫോമിനൊപ്പം അനുവദിക്കാനാകില്ലെന്ന നിയമം കർണ്ണാടക പൊതുവിദ്യാഭ്യാസ വകുപ്പാണ് നടപ്പാക്കുന്നത്.സ്‌കൂളുകളും കോളേജുകളും മതം ആചരിക്കാനുള്ള സ്ഥലങ്ങളല്ല, വിദ്യാഭ്യാസം നേടാനുള്ള സ്ഥലങ്ങളാണെന്നും അതിനാൽ ഇത്തരം ആവശ്യങ്ങൾ ഒഴിവാക്കണമെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ ചെയ്തിക്ക് പിന്നിൽ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. ക്യാമ്പസ് ഫ്രണ്ടാണ് ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ക്ലാസുകളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നും , ഇല്ലെങ്കിൽ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ക്യാമ്പസ് ഫ്രണ്ട് ഭീഷണിപ്പെടുത്തിയിരുന്നു

ഹിജാബ് വിവദത്തിനിടെ കഴിഞ്ഞ ദിവസം കോളേജിനടുത്തു നിന്ന് മാരകായുധങ്ങളുമായി രണ്ട് പേർ അറസ്റ്റിലായിരുന്നു. കോളേജിന് പുറത്ത് അക്രമം അഴിച്ച് വിടാൻ ശ്രമിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. കോളജിലെ ഹിജാബ് വിവാദത്തിൽ വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് ദേശവിരുദ്ധ ശക്തികളാണെന്ന് കർണാടക ആഭ്യനന്തര വകുപ്പ് സൂചന നൽകിയിരുന്നു.വിദ്യാർത്ഥിനികൾക്ക് പഠന സംബന്ധമായോ മറ്റ് സ്‌കൂൾ കാര്യങ്ങളിലോ ഇതുവരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ഇതിനിടെയാണ് വേഷം സംബന്ധിച്ച് വിവാദം ഉയർന്നുവന്നത്. ഇതുമാത്രം വിഷയമാക്കി ഇത്ര ദിവസമായി വിദ്യാർത്ഥിനികൾ ഒരു സ്‌കൂളിൽ നടത്തുന്ന പ്രതിഷേധത്തിന് പിന്നിൽ ബാഹ്യശക്തികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Tags: HijabKarnataka College
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies