കാഞ്ഞങ്ങാട്: കാസർകോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ എസ്.ഐയ്ക്ക് ഉൾപ്പെടെ നാലു പോലീസുകാർക്ക് പരിക്കേറ്റു.ഹോട്ടലിൽ മദ്യപിച്ച് ബഹളംവച്ച ആളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസിനുനേരെ ആക്രമണം ഉണ്ടായത്.
മൽപ്പിടുത്തത്തിനൊടുവിൽ പോലീസിനെ ആക്രമിച്ച പ്രതി മുന്നയെ പിടികൂടി.ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments