നാഗ്പൂര്‍: സൂര്യനമസ്‌കാരം ദിനചര്യയുടെ ഭാഗമാക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്.വ്യക്തിയെന്ന നിലയിലും സമൂഹത്തിലെ അംഗമെന്ന നിലയിലുമുള്ള പരിപോഷണത്തിന് സൂര്യനമസ്‌കാരം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സൂര്യനമസ്‌കാര മഹായജ്ഞത്തിന്റെ സമാപന പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശരീരവും ബുദ്ധിയും മനസ്സും പ്രകാശപൂരിതമാക്കാന്‍ സൂര്യസപര്യ സഹായിക്കും.സത്യവും ധര്‍മ്മവും കൈവരിക്കാന്‍ സൂര്യസപര്യയിലൂടെ സാധിക്കുമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു















