ഹിജാബും കാവി ഷാളും കോളജില്‍ അനുവദിക്കില്ല; വിദ്യാര്‍ത്ഥികള്‍ മതത്തിനപ്പുറം ചിന്തിക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിജാബും കാവി ഷാളും കോളജില്‍ അനുവദിക്കില്ല; വിദ്യാര്‍ത്ഥികള്‍ മതത്തിനപ്പുറം ചിന്തിക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 11:18 pm IST
FacebookTwitterWhatsAppTelegram

ബംഗലുരു: ഉഡുപ്പി കുന്ദാപ്പൂര്‍ ജൂനിയര്‍ കോളജില്‍ ഹിജാബ്-കാവിഷാള്‍ വിവാദംകത്തി നില്‍ക്കെ രണ്ടും കോളജില്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. മതപരമായ വേര്‍തിരിവുകള്‍ കോളജില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരം വിദ്യാലയങ്ങളില്‍ നിന്നും രൂപപ്പെടണം, വിദ്യാര്‍ത്ഥികള്‍ മതത്തിനുപരിയായി ചിന്തിക്കണമെന്നും യൂണിഫോം ഏകത്വത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ചിലരുടെ ഭാഗത്തു നിന്നും ഉണ്ടെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരൊക്കെയാണ് ഇതില്‍ പങ്കാളിയായതെന്നും എന്താണവരുടെ ലക്ഷ്യമെന്നുമുള്ള കാര്യം പൊലീസ് അന്വേഷിക്കും. ഹിജാബ്-കാവി ഷാള്‍ വിവാദം സംബന്ധിച്ച് ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു. കൂടാതെ കോടതി ഉത്തരവിനുശേഷം സര്‍ക്കാര്‍ അടുത്തനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘പരാതി കോടതിയുടെ മുന്‍പിലാണ്. എന്തുവേണമെന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. അതുകൊണ്ട് ആരുടെ ഭാഗത്തുനിന്നും സമാധാനത്തിന് ഭംഗം വരുന്ന ഒന്നും ഉണ്ടാവരുതെന്ന് അദ്ദേഹം പറഞ്ഞു. കോളജില്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടിക്കെതിരെ ഉഡുപ്പി പ്രി-യൂണിവേഴ്‌സിറ്റി കോളജിലെ അഞ്ച് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും.

ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതിന് ചില ശക്തികള്‍ രാഷ്‌ട്രീയനിറം നല്‍കിയതോടെ വിഷയം സംസ്ഥാനത്ത് വലിയ വിവാദത്തിന് തിരികൊളുത്തി. ചില വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് കോളജില്‍ എത്തിയതോടെ വിവാദം മറ്റൊരു തലത്തിലേക്ക് ഗതിമാറി. രണ്ടും അനുവദിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കോടതി ഉത്തരവ് വന്നാല്‍ സര്‍ക്കാര്‍ അനുയോജ്യമായ നടപടി സ്വീകരിക്കും.

Tags: KarnatakaHijabsaffron shawlKarnataka home ministerKarnataka HC
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies