ക്ഷേത്രത്തിൽ കയറുന്നത് ആദ്യമായി, പള്ളി പോലെ തന്നെയാണിത് ; ക്ലാസ് മുറിയായി ക്ഷേത്രം തുറന്നുകൊടുത്തു ; 90 ശതമാനവും മുസ്ലീം​ കുട്ടികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രത്തിൽ കയറുന്നത് ആദ്യമായി, പള്ളി പോലെ തന്നെയാണിത് ; ക്ലാസ് മുറിയായി ക്ഷേത്രം തുറന്നുകൊടുത്തു ; 90 ശതമാനവും മുസ്ലീം​ കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 09:13 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : സെൻട്രൽ കൊൽക്കത്തയിലെ കാളീ ക്ഷേത്രത്തിൽ മുസ്ലീം വിശ്വാസികളായ കുഞ്ഞുങ്ങൾക്ക് അടക്കം ക്ഷേത്രത്തിനുള്ളിൽ ഇരുന്ന് പഠിക്കാനുള്ള സൗകര്യം ഒരുക്കി അധികൃതർ. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് കാളി ക്ഷേത്രത്തിൽ നടന്നത് .

കൊറോണയ്‌ക്ക് ശേഷമുള്ള ഓപ്പൺ എയർ ക്ലാസുകളുടെ ഭാഗമായാണ് തൽത്തലയിലെ ഹരോ കുമാർ ടാഗോർ സ്‌ക്വയറിലുള്ള ശ്രീ ഹരോ ഗൗരി കാളി മന്ദിറിന്റെ പരിസരത്ത് ക്ലാസുകൾ ആരംഭിച്ചത് .

തൽത്തല ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെയും ശ്രീകൃഷ്ണ ചന്ദ്ര ആദർശ വിദ്യാലയത്തിലെയും ശിശു ശിക്ഷാ കേന്ദ്രത്തിലെയും വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ കാളി ക്ഷേത്രത്തിൽ ക്ലാസുകൾ നടന്നത് . ക്ലാസുകളിൽ പങ്കെടുത്തവരിൽ 90 ശതമാനവും മുസ്ലീം വിദ്യാർത്ഥികളായിരുന്നു.

തുടക്കത്തിൽ മാതാപിതാക്കൾ അൽപ്പം ആശങ്കാകുലരായിരുന്നു. അവരിൽ ചിലർ എങ്ങനെ ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് പോലും ചോദ്യം ഉന്നയിച്ചു . എന്നാൽ എല്ലാ സൗകര്യങ്ങളും ചെയ്തു നൽകാമെന്ന് ക്ഷേത്രം അധികൃതരും അറിയിച്ചു. ഇതോടെ നാലാം ക്ലാസുവരെയുള്ള കുട്ടികൾ പുസ്തകങ്ങളുമായി ക്ഷേത്രത്തിലെത്തി.

കാളിപൂജയിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തർക്കായി ക്ഷേത്രം ഓഫീസിൽ സൂക്ഷിച്ചിരുന്ന പരവതാനി കുട്ടികൾക്കായി വിരിച്ച് നൽകി . കുടിവെള്ളം ക്രമീകരിക്കുകയും കുട്ടികൾക്ക് ശുചിമുറി ഒരുക്കുകയും ചെയ്തു.

ഒരു താത്കാലിക വിദ്യാലയമാക്കി മാറ്റുക എന്ന പുണ്യകരമായ ഒരു ആശയത്തോട് പറ്റില്ല എന്ന് നമുക്ക് എങ്ങനെ പറയാനാകും? കുട്ടികൾ ഏത് മതത്തിൽ നിന്നുള്ളവരാണെന്നത് പ്രശ്നമല്ല, ”ക്ഷേത്രത്തിലെ ഒരു പ്രവർത്തകൻ പറഞ്ഞു. അവിടെ കുട്ടികൾ ക്ലാസുകളിൽ പങ്കെടുക്കുമ്പോൾ , പുരോഹിതൻ ദൈനംദിന പൂജാ ചടങ്ങുകളും നടത്തുന്നുണ്ട്.

‘ ക്ലാസിൽ പങ്കെടുക്കാൻ എന്റെ കുട്ടിയെ ക്ഷേത്രത്തിലേക്ക് അയയ്‌ക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പ്, ഞാൻ അൽപ്പം മടിച്ചുനിന്നു. ക്ഷേത്ര അധികാരികൾ ഞങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ അവരുടെ സ്വീകരണം മഹത്തരമായിരുന്നു . ”മൂന്നാം ക്ലാസ് വിദ്യാർത്ഥിനി നസ്രിൻ ദിയയുടെ അമ്മ നസ്മ പർവീൺ പറഞ്ഞു.

ദേശീയ ഗാനം ആലപിച്ചും അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന് ആദരം അർപ്പിച്ചുമാണ് ഇന്ന് ക്ലാസ് തുടങ്ങിയത്. ആദ്യമായിട്ടാണ് ക്ഷേത്രത്തിൽ കയറുന്നതെന്നും പള്ളി പോലെ തന്നെയാണിതെന്നും കൂട്ടുകാരെയും അധ്യാപകരെയും വീണ്ടും കാണാനും ഒരുമിച്ചിരുന്ന് പഠിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രണ്ടാം ക്ലാസുകാരി നാഫിസ അലി പറഞ്ഞു

Tags: muslim students
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies