ദുബായ് : ലോക എക്സ്പോ ദുബായ് 2020 യുടെ പരിപാടിയിലേക്ക് ആളുകൾ എത്തുന്നത് പകർത്തിയ വീഡിയോയിലൂടെ ദുബായ് പോലീസിന് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി . എക്സ്പോ വേദിയിലൂടെ ആളുകൾ സഞ്ചരിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ഓൺലൈൻ വീഡിയോയിലൂടെയാണ് പോലീസ് നേട്ടം സ്വന്തമാക്കിയത്.
അൽഫൊർസാൻ പാർക്കിൽ ചിത്രീകരിച്ച വീഡിയോയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 256 ആളുകളുണ്ട്. യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷേക്ക് നഹ്യാൻ ബിൻ മുബാറക്ക് അൽനഹ്യാൻ അന്താരാഷ്ട്ര സഹകരണ മന്ത്രി ,എക്സോപോ 2020 സംഘാടകർ തുടങ്ങിയവർ റെക്കോർഡ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
Comments